ടെക്നോ ലോഡ്ജ്
കേരളത്തിൽകേരളത്തിൽ ടെക്നോ ലോഡ്ജുകളുടെ രൂപീകരണത്തിന് കേരള സർക്കാർ നേതൃത്വം നൽകുന്നു. തിരുവനന്തപുരത്തെ ടെക്നോപാർക്ക്, കൊച്ചിയിലെ ഇൻഫോ പാർക്ക്, കോഴിക്കോട്ടെ സൈബർ പാർക്ക് എന്നീ വൻകിട ഐ.ടി. പാർക്കുകളിലെ സൗകര്യങ്ങൾ ഗ്രാമീണ മേഖലയിൽ കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലും കേരള സർക്കാരിന്റെ ടെക്നോ ലോഡ്ജുകൾ പ്രവർത്തിക്കുന്നുണ്ട്.[4] സർക്കാരിനു വേണ്ടി കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്.[3] കേരളത്തിലെ ആദ്യത്തെ ടെക്നോ ലോഡ്ജ് എറണാകുളം ജില്ലയിലെ കാക്കൂർ എന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു.[5] 'പിറവം ടെക്നോ ലോഡ്ജ്' എന്നാണ് ഇത് അറിയപ്പെടുന്നത്.[6] കാക്കൂരിനു ശേഷം കണ്ണൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലും ടെക്നോ ലോഡ്ജുകൾ ആരംഭിച്ചിട്ടുണ്ട്.[3] മൂവാറ്റുപുഴയിലെ മണ്ണൂർ ക്രൈസ്റ്റ് നോളജ് സിറ്റി ക്യാമ്പസിൽ പ്രവർത്തിക്കുന്ന ടെക്നോലോഡ്ജ് കേരളത്തിലെ ഒരു എഞ്ചിനിയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന ആദ്യത്തെ ഗ്രാമീണ ഐ.ടി. പാർക്കാണ്.[3] കൊല്ലം ജില്ലയിലെ കടയ്ക്കൽ, പെരിനാട് എന്നിവിടങ്ങളിൽ ടെക്നോലോഡ്ജുകൾ തുടങ്ങുവാൻ കേരള സർക്കാരിന്റെ അനുമതി ലഭിച്ചു.[7] അവലംബം
|
Portal di Ensiklopedia Dunia