തസ്കരവീരൻ (1957-ലെ ചലച്ചിത്രം)
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" പക്ഷിരാജാ സ്റ്റുഡിയോയിക്കുവേണ്ടി എം.എസ്. നായിഡു സംവിധാനം ചെയ്തു നിർമിച്ച മലയാള ചലച്ചിത്രമാണ് 'തസ്കരവീരൻ. മഹാകവി നാമക്കൽ രാമലിംഗം പിള്ളയുടെ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം എടുത്തിട്ടുള്ളത്. കെടാമംഗലം സദാനന്ദൻ സംഭാഷണം എഴുതിയ ഈ ചിത്രത്തിനുവേണ്ടി അഭയദേവ് എഴുതി എസ്.എം. സുബ്ബയ്യനായിഡു സംഗീതസംവിധാനം നിർവഹിച്ച 9 ഗാനങ്ങളുണ്ട്. സി.കെ. നാഗപ്പനും എൻ.ബി.എഫ്. മണിയും ചേർന്ന് ശബ്ദലേഖനവും ഡേവിഡും ദൊരസ്വാമിയും ചേർന്നു കഥയും പി.എസ്. ഗോപാലകൃഷ്ണൻ നൃത്തസംവിധാനവും നിർവഹിച്ചു. സൈലൻ ബോസിനെ ഛായാഗ്രഹണത്തിന് വി. ദേവരാജൻ സഹായിച്ചു. എസ്.വി. നാഥനും എ. മോഹനും ചേർന്നു പ്രോസസ്സ് ചെയ്ത ഫിലിം ബി. രാമകൃഷ്ണബാബു എഡിറ്റ് ചെയ്തു. അനന്തൻ നിശ്ചല ഛായാഗ്രാഹകനായപ്പോൾ സഹസംവിധായകൻ ആർ. ബാലു ആയിരുന്നു. ചമരിയാ ടാൽക്കീസ് വിതരണം നിർവഹിച്ച ഈ ചിത്രം 1957 നവംബർ 29-ന് പ്രദർശനം ആരംഭിച്ചു.[1] അഭിനേതാക്കൾ
പിന്നണിഗായകർ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia