പ്ലാറ്റിനം
അണുസംഖ്യ 78 ആയ മൂലകമാണ് പ്ലാറ്റിനം. Pt ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ആവർത്തനപ്പട്ടികയിലെ പത്താം ഗ്രൂപ്പിലാണ് ഇത് ഉൾപ്പെടുന്നത്. പ്ലാറ്റിനം ഭാരമേറിയതും അടിച്ച് പരത്താവുന്നതും ഡക്ടൈലും അമൂല്യവുമായ ഒരു സംക്രമണ മൂലകമാണ്. ചാരനിറം കലർന്ന വെള്ളനിറമാണ് പ്ലാറ്റിനത്തിന്. നാശനത്തിനെതിരെ പ്രതിരോധമുള്ള ഒരു മൂലകമാണിത്. ചില നിക്കൽ, കോപ്പർ അയിരുകളിൽ പ്ലാറ്റിനം കാണപ്പെടുന്നു. ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾശുദ്ധരൂപത്തിൽ പ്ലാറ്റിനം ചാരനിറം കലർന്ന വെള്ള നിറമുള്ളതും താരതമ്യേന മൃദുവും ആയിരിക്കും. ഈ ലോഹം നാശന പ്രതിരോധമുള്ളതാണ്. പ്ലാറ്റിനം കുടുംബത്തിലെ ആറ് മൂലകങ്ങളുടെ ഉൽപ്രേരക ഗുണങ്ങൾ വളരെ മികച്ചതാണ്. പ്ലാറ്റിനം സ്വർണത്തേക്കാൾ അമൂല്യമായ ലോഹമാണ്. ലഭ്യത അനുസരിച്ച് വ്യത്യാസം വരുമെങ്കിലും പ്ലാറ്റിനത്തിന്റെ സാധാരണ വില സ്വർണത്തിന്റേതിനേക്കാൾ kuravayirikkum. പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസിലെ ലൂയിസ് പതിനഞ്ചാമൻ രാജാവ് പ്ലാറ്റിനത്തിന്റെ അപൂർവതയെ കണക്കിലെടുത്ത് അതിനെ രാജാക്കന്മാർക്ക് ചേർന്ന ഒരേയൊരു ലോഹമായി പ്രഖ്യാപിച്ചു. പ്ലാറ്റിനത്തിന് രാസ ആക്രമണങ്ങൾക്കെതിരെ ഉയർന്ന പ്രതിരോധമുണ്ട്. മികച്ച ഉന്നത താപനില സ്വഭാവങ്ങളും സ്ഥിരമായ വൈദ്യുത സ്വഭാവങ്ങളും ഇതിനുണ്ട്. പ്ലാറ്റിനം വായുവിൽ ഒരു താപനിലയിലും ഓക്സീകരിക്കപ്പെടുന്നില്ല. എന്നാൽ സയനൈഡുകൾ, ഹാലൊജനുകൾ, സൾഫർ, കാസ്റ്റിക്ക് ആൽക്കലികൾ എന്നിവയുമായി പ്രവർത്തിക്കുന്നു. പ്ലാറ്റിനം ഹൈഡ്രോക്ലോറിക് ആസിഡിലും നൈട്രിക് ആസിഡിലും അലേയമാണ്. എന്നാൽ ഇവ രണ്ടിന്റെയും മിശ്രിതമായ രാജദ്രാവകത്തിൽ ലോഹം ലയിക്കുന്നു. +2, +4 എന്നിവയാണ് പ്ലാറ്റിനത്തിന്റെ സാധാരണ ഓക്സീകരണാവസ്ഥകൾ. +1, +3, +5, +6 എന്നീ ഓക്സീകരണാവസ്ഥകൾ അപൂർവമായും കാണപ്പെടുന്നു. ഉപയോഗങ്ങൾ
ചരിത്രം![]() പ്രകൃത്യാ ഉണ്ടാവുന്ന പ്ലാറ്റിനത്തെക്കുറിച്ചും പ്ലാറ്റിനത്തിന്റെ അളവ് കൂടിയ സങ്കരങ്ങളേക്കുറിച്ചും വളരെകാലമായി മനുഷ്യർക്ക് അറിവുണ്ട്. കൊളംബസിന് മുമ്പുള്ള കാലഘട്ടത്തിലെ അമേരിക്കയിലെ ആദിമനിവാസികൾ ഈ ലോഹം ഉപയോഗിച്ചിരുന്നു. 1741 ചാൾസ് വുഡ് ആണ് പ്ലാറ്റിനം ആദ്യമായി വേർതിരിച്ചെടുത്തത്. സാന്നിദ്ധ്യംപ്ലാറ്റിനം അത്യപൂർവമായ ഒരു ലോഹമാണ്. ഭൂമിയുടെ പുറംപാളിയിൽ വെറും 0.003 ppb അളവിൽ മാത്രമേ പ്ലാറ്റിനം കാണപ്പെടുന്നുള്ളൂ. ഇത് സ്വർണത്തേക്കാൾ മുപ്പത് ഇരട്ടി വരുമെങ്കിലും, വേർതിരിച്ചെടുക്കാൻ സ്വർണ്ണത്തേക്കാൾ വളരെയധികം പ്രയാസമുള്ളതാണ് പ്ലാറ്റിനം. ![]() 2005ലെ ബ്രിട്ടീഷ് ജിയോളജിക്കൽ സർവെ അനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ പ്ലാറ്റിനം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്കയാണ്. ആകെ ഉൽപാദനത്തിന്റെ എൺപതു ശതമാനം(80%) ഇവിടെയാണ്. ദക്ഷിണാഫ്രിക്ക കഴിഞ്ഞാൽ റഷ്യ, കാനഡ എന്നീ രാജ്യങ്ങളാണ് ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്നത്.
|
Portal di Ensiklopedia Dunia