ആവർത്തനപ്പട്ടികയിൽ തൊട്ടുമുകളിലുള്ള ഓസ്മിയത്തിന് സമാനമായ രീതിയിലാണ് ഹാസ്സിയം, ഹാസ്സിയം ടെട്രോക്സൈഡായി ഓക്സീകരിക്കപ്പെടുന്നത്. ഇതിന്റെ ബാഷ്പീകരണശീലം ഓസ്മിയം ടെട്രോക്സൈഡിനേക്കാൾ കുറവാണ്.[2]
1992ൽ ഐയുപിഎസി/ ഐയുപിഎസി ട്രാൻസ്ഫെർമിയം വർക്കിങ് ഗ്രൂപ്പ് ജിഎസ്ഐ സംഘത്തെ ഹാസ്സിയത്തിന്റെ ഉപജ്ഞാതാക്കളായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.[3]
നാമകരണം
മൂലകം 108 ആദ്യകാലങ്ങളിൽ ഏക ഓസ്മിയം എന്നാണ് അറിയപ്പെട്ടിരുന്നത്. മൂലകങ്ങളുടെ നാമകരണത്തെ സംബന്ധിച്ച വിവാദങ്ങൾ നടന്നുകൊണ്ടിരുന്ന സമയത്ത് ഐയുപിഎസി മൂലകം 108ന് താൽകാലികമായി അൺനിൽഒക്ടിയം എന്ന പേര് സ്വീകരിച്ചു.
[4]1992ൽ മൂലകത്തിന്റെ ഉപജ്ഞാതാക്കൾ ഹാസ്സിയം എന്ന പേര് നിർദ്ദേശിച്ചു. അവരുടെ സ്ഥാപനം സ്ഥിതിചെയ്യുന്ന ഹെസ്സെ സംസ്ഥാനത്തിന്റെ ലാറ്റിൻ നാമത്തിൽനിന്നാണ് ഈ പേരിന്റെ ഉദ്ഭവം (ലാറ്റിൻ:ഹാസ്സിയ, ജർമൻ:ഹെസ്സെൻ).
1994ൽ ഐ.യു.പി.എ.സി.യുടെ ഒരു സമിതി 108ആം മൂലകത്തിന് ഹാഹ്നിയം (Hn) എന്ന പേര് നിർദ്ദേശിച്ചു. [5]
1997ൽ ഹാസ്സിയം (Hs) എന്ന പേര് സാർവ്വദേശീയമായി അംഗീകരിക്കപ്പെട്ടു.[6]
ഇലക്ട്രോണിക് ഘടന
ഹാസ്സിയത്തിന് 6 നിറഞ്ഞ ഷെല്ലുകളും 7s+5p+3d+2f=17 നിറഞ്ഞ സബ്‌ഷെല്ലുകളും 108 ഓർബിറ്റലുകളുമുണ്ട്.
ബോർ മാതൃക: 2, 8, 18, 32, 32, 14, 2
ക്വാണ്ടം മെക്കാനിക്കൽ മാതൃക: 1s22s22p63s23p64s23d10
4p65s24d105p66s24f145d10
6p67s25f146d6