അണുസംഖ്യ 21 ആയ മൂലകമാണ് സ്കാൻഡിയം. Sc ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളികലർന്ന വെള്ള നിറമുള്ള ഈ ലോഹം എപ്പോഴും സംയുക്തങ്ങളിലായാണ് കാണപ്പെടാറ്. സ്കാൻഡിനേവിയയിലും മറ്റും കാണപ്പെടുന്ന അപൂർവമായ ധാതുക്കളാണ് ഇതിന്റെ അയിരുകൾ. യിട്രിയം, ലാന്തനൈഡുകൾ, ആക്ടിനൈഡുകൾ എന്നിവയോടൊപ്പം സ്കാൻഡിയത്തേയും ചിലപ്പോഴെല്ലാം ഒരു അപൂർവ എർത്ത് മൂലകമായി കണക്കാകാറുണ്ട്.
ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ
സ്കാൻഡിയം അപൂർവവും, കാഠിന്യമേറിയതും, വെള്ളിനിറമുള്ളതും, വളരെ പരുപരുത്തതുമഅയ ഒരു ലോഹമാണ്. വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ചെറിയ അളവിൽ മഞ്ഞ നിറമോ പിങ്ക് നിറമോ ആയി മാറുന്നു. ശുദ്ധ രൂപത്തിലായിരിക്കുമ്പോൾ അന്തരീക്ഷത്തിലെ മാറ്റങ്ങൾ പ്രതിരോധിക്കാൻ ഇതിനാവില്ല. നേർപ്പിച്ച ആസിഡുകളുമായി അധിക നേരം സമ്പർക്കത്തിൽ വരികയാണെങ്കിൽ ഈ ലോഹം നശിച്ചുപോകും. എന്നാൽം ക്രീയാശീലമായ മറ്റ് ലോഹങ്ങളിൽ നിന്ന് വ്യത്യസ്തമായി നൈട്രിക് ആസിഡും(HNO3) ഹൈഡ്രോഫ്ലൂറിക് ആസിഡും (HF) 1:1 എന്ന അനുപാതത്തിൽ ചേർത്ത മിശ്രിതവുമായി സ്കാൻഡിയം പ്രവർത്തിക്കുന്നില്ല.
ഉപയോഗങ്ങൾ
സ്കാൻഡിയം സുലഭമായ ഒരു ലോഹമല്ല. അതുകൊണ്ട് തന്നെ ഇതിന് ഉപയോഗങ്ങളും കുറവാണ്. സുലഭമായിരുന്നെങ്കിൽ ഒരുപക്ഷെ, വിമാനങ്ങളുടേയുംബഹിരാകാശ വാഹനങ്ങളുടേയും നിർമ്മാണത്തിൽ ഇത് പ്രയോജനപ്രദമായേനെ.
ലാക്രോസെ എന്ന കളിയിലെ പ്രധാന ഉപകരണം നിർമ്മിക്കാൻ സ്കാൻഡിയം ഉപയോഗിക്കറുണ്ട്. കൃത്യതക്കും വേഗതക്കും ഭാരം കുരഞ്ഞതും അതോയ്യൊപ്പം ബലമേറിയതുമായ ലോഹം ആവശ്യമായതു കൊണ്ടാണ് സ്കാൻഡിയം ഉപയോഗിക്കുന്നത്. അവികസിതമായ ചില സ്ഥലങ്ങളിൽ കൂടാരങ്ങളുടെ കഴുക്കോൽ നിർമ്മിക്കാൻ സ്കാൻഡിയം ലോഹസങ്കരങ്ങൾ ഉപയോഗിക്കാറുണ്ട്.
ഏകദേശം 20 കിലോഗ്രാം സ്കാൻഡിയം (Sc2O3ന്റെ രൂപത്തിൽ) തീവ്രത കൂടിയ ലൈറ്റുകളുടെ നിർമ്മാണത്തിനായി വർഷംതോറും ഉപയോഗിക്കപ്പെടുന്നു. മെർക്കുറി ബാഷ്പ വിളക്കുകളിൽ സ്കാൻഡിയം ചേർത്ത് സൂര്യപ്രകാശത്തോടെ സാമ്യമുള്ള പ്രകാശം നിർമ്മിക്കാനാകും. ഇത് ടെലിവിഷൻ ക്യാമറകൾക്ക് പ്രയോജനപ്രദമാണ്. ഏകദേശം 80 കിലോഗ്രാം സ്കാൻഡിയം ബൾബുകളുടെ നിർമ്മാണത്തിനായി വർഷംതോറും ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്നു. റേഡിയോആക്ടീവ് ഐസോട്ടോപ്പായ Sc-46 ഘന എണ്ണ ശുദ്ധീകരണ ശാലകളിൽ ട്രേസിങ് ഏജന്റായി ഉപയോഗിക്കുന്നു.
↑Cloke, F. Geoffrey N.; Khan, Karl & Perutz, Robin N. (1991). "η-Arene complexes of scandium(0) and scandium(II)". J. Chem. Soc., Chem. Commun. (19): 1372–1373. doi:10.1039/C39910001372.
↑Smith, R. E. (1973). "Diatomic Hydride and Deuteride Spectra of the Second Row Transition Metals". Proceedings of the Royal Society of London. Series A, Mathematical and Physical Sciences. 332 (1588): 113–127. Bibcode:1973RSPSA.332..113S. doi:10.1098/rspa.1973.0015. S2CID96908213.
↑McGuire, Joseph C.; Kempter, Charles P. (1960). "Preparation and Properties of Scandium Dihydride". Journal of Chemical Physics. 33 (5): 1584–1585. Bibcode:1960JChPh..33.1584M. doi:10.1063/1.1731452.