ആത്ത
അനോനേസീ സസ്യകുടുംബത്തിൽപ്പെടുന്ന ചെറുവൃക്ഷമാണ് ആത്ത. (ശാസ്ത്രീയനാമം: Annona reticulata). ഇതിന്റെ ജൻമദേശം അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളാണെന്നു കരുതപ്പെടുന്നു. 5-8 മീ. വരെ ഉയരത്തിൽ ഇവ വളരുന്നു. ധാരാളം ശാഖോപശാഖകളോടുകൂടിയ ആത്തയ്ക്ക് ചെറിയ നീണ്ട ഇലകളാണുള്ളത്. പൂക്കൾ ദ്വിലിംഗികളാണ്; ഫലം യുക്താണ്ഡപ(syncarpium)വും. തെക്കൻകേരളത്തിൽ ഇതിനെ ആനമുന്തിരി എന്നും വിളിക്കാറുണ്ട്. കണ്ണൂരിന്റെ ചില ഭാഗങ്ങളിൽ ഇതിനു സൈനാമ്പഴം എന്നും വിളിക്കുന്നു വിവിധ ഇനങ്ങൾ![]()
Annona ജനുസ്സിൽ വിവിധ ഇനങ്ങൾ കണ്ടുവരുന്നു. 'ചെറിമോയ' എന്നറിയപ്പെടുന്ന അനോന ചെറിമോളയും (Annona cherimola), 'ഷുഗർ ആപ്പിൾ' (sweetsop എന്നും ഇതിനു പേരുണ്ട്) എന്നറിയപ്പെടുന്ന അനോന സ്ക്വാമോസയും ഇതിന്റെ മധുരഫലങ്ങളാലാണ് വിലമതിക്കപ്പെടുന്നത്. ചെറിമോയപ്പഴങ്ങൾ സുഗന്ധമുള്ളതാണ്. പോണ്ട് ആപ്പിൾ (Pond apple), അലിഗേറ്റർ ആപ്പിൾ (Alligator apple) എന്നൊക്കെ അറിയപ്പെടുന്ന അനോന ഗ്ലാബ്ര (Annona glabra) 10-15 മീ. വരെ ഉയരം വയ്ക്കുന്ന ഒരു വൃക്ഷമാണ്. ദക്ഷിണ അമേരിക്കയും വെസ്റ്റ് ഇൻഡീസ് ദ്വീപുകളുമാണ് ഇതിന്റെ ജൻമദേശം.ഇതിന്റെ തടിക്കാണ് പ്രാധാന്യം. കോർക്കിന്റെ എല്ലാവിധ ഉപയോഗങ്ങളും ഈ തടികൊണ്ട് നിർവഹിക്കാവുന്നതാണ്. ഇതിന്റെ പഴങ്ങൾ പാകംചെയ്യാതെ കഴിക്കുക പതിവില്ല. ജെല്ലിയുണ്ടാക്കുന്നതിന് ഇതു ധാരാളമായി ഉപയോഗിച്ചുവരുന്നുണ്ട്. കേരളത്തിലെ മണ്ണിനോടും കാലാവസ്ഥയോടും നന്നായി ഇണങ്ങിക്കഴിഞ്ഞിരിക്കുന്ന ആത്ത പലേടത്തും കാട്ടുചെടികളോടൊപ്പം, അധികമാരുടെയും ശ്രദ്ധയിൽപ്പെടാതെ, സമൃദ്ധിയായി വളരുന്നതു കാണാം. ആന്ധ്രപ്രദേശത്തിൽ അനേകായിരം ഏക്കറുകളിൽ ഇവ ഇങ്ങനെ വളരുന്നുണ്ട്. ഇതിനെ ഒരു കാർഷികവിളയായി മാറ്റിയിട്ടുള്ള ചില സംസ്ഥാനങ്ങളാണ് തമിഴ്നാട്, അസം, ഉത്തർപ്രദേശ് എന്നിവ. കേരളത്തിൽ ഇപ്പോഴും ഇവ കൃഷിചെയ്തു തുടങ്ങിയിട്ടില്ല.[അവലംബം ആവശ്യമാണ്] വീട്ടുപറമ്പുകളിൽ അവിടവിടെ തനിയേ വളരുകയോ നട്ടുവളർത്തുകയോ ആണ് ചെയ്യുന്നത്. കേരളത്തിലെ ആത്തനമ്മുടെ നാട്ടിൽ വളരുന്ന ആത്തകളിൽ പൊതുവേ വളരെ കുറച്ചു കായ്കളേ ഉണ്ടാകാറുള്ളു[അവലംബം ആവശ്യമാണ്]. മഴക്കാലത്തുണ്ടാകുന്ന പുഷ്പങ്ങളിൽനിന്ന് താരതമ്യേന നല്ല വിള കിട്ടുന്നു. കൂടുതൽ ഫലപ്രദമായ പരാഗണമാകണം ഇതിനു കാരണം. ഇപ്പോൾ കൃത്രിമമായ പരാഗണംമൂലം വിളവു വർധിപ്പിക്കാൻ സാധ്യമായിത്തീർന്നിട്ടുണ്ട്. ഏകദേശം 20 കൊല്ലത്തോളം നല്ല വിളവു ലഭിക്കും. പിന്നീട് വിളവു കുറയാൻ തുടങ്ങും. കായ്കൾ നന്നായി വിളഞ്ഞുകഴിഞ്ഞാൽ പറിച്ചുവച്ചു പഴുപ്പിക്കണം. അല്ലാതെ മരത്തിൽതന്നെ നിർത്തിയിരുന്നാൽ അവ ശരിയായ രീതിയിൽ പഴുക്കുകയില്ല. കൃമികീടങ്ങളുടെ ഉപദ്രവമോ മറ്റേതെങ്കിലും കാര്യമായ രോഗങ്ങളോ സാധാരണയായി ഇതിനെ ബാധിക്കാറില്ല. ആത്തച്ചക്കഅനോന (Annona) ജീനസ്സിലെ പല സ്പീഷീസിന്റെയും ഫലങ്ങൾക്ക് പൊതുവായി പറയപ്പെടുന്ന പേര്. ആത്തചക്കയുടെ ശാസ്ത്രീയ നാമം “അനോന റെറ്റിക്കുലാറ്റ“ (Annona reticulata) എന്നാണ്. അനോനേസ്യേ കുടുംബത്തിലെ ഒരു അംഗമാണിത്. ഇതിന്സ്വീറ്റ് ആപ്പിൾ, കസ്റ്റേഡ് ആപ്പിൾ സീതപ്പഴം, രാമപ്പഴം എന്നീ പേരുകളുമുണ്ട്. 8-12 വരെ സെ.മീ. വ്യാസമുള്ള മാധുര്യമേറിയ ഫലങ്ങൾ വളരെയധികം സാമ്പത്തികപ്രാധാന്യമുള്ളവയാണ്. കാട്ടുമരമായാണ് ആദ്യമൊക്കെ പരിഗണിച്ചിരുന്നതെങ്കിലും പഴങ്ങൾക്ക് പ്രിയം വർദ്ധിച്ചതോടെ ഇതു നട്ടു വളർത്താൻ ആരംഭിച്ചു. വിത്തിലും ഇലയിലും വേരിലും വിഷാംശം ഉള്ളതുകൊണ്ട് വിഷച്ചെടിയായി കണക്കാക്കുന്നു. അനേകം മുന്തിരപ്പഴങ്ങൾ ഞെക്കിഞെരുക്കി ചേർത്തുവച്ചതുപോലെയാണ് ആത്തച്ചക്കയുടെ ബാഹ്യരൂപം. വെസ്റ്റ് ഇൻഡീസിൽ കാണപ്പെടുന്ന ആത്തപ്പഴങ്ങളുടെ മാംസളഭാഗത്തിന് ചെറിയ ചുവപ്പുകലർന്ന മഞ്ഞനിറമാണുള്ളത്. വെണ്ണപോലെ മൃദുവായ ഈ ഭാഗത്തിന്റെ മാധുര്യം കൊണ്ടാണ് വാണിജ്യപ്രാധാന്യമുണ്ടായിട്ടുള്ളത്. പുറത്തിന് ഇരുണ്ട തവിട്ടുനിറമുള്ള ഇവയുടെ വിത്തിനുള്ളിൽ കാണപ്പെടുന്ന പരിപ്പുകൾ വിഷമുള്ളവയാണെന്നു കരുതപ്പെടുന്നു. ആത്തച്ചക്കയെ യുക്താണ്ഡപം എന്നറിയപ്പെടുന്ന ഫലവിഭാഗത്തിലാണ് ചേർത്തിരിക്കുന്നത്. ജനിപത്രങ്ങളും (carpels) പുഷ്പാസനങ്ങളും (receptacles) ഒന്നിച്ച് വളർന്നു ചേർന്നുണ്ടാകുന്നവയാണ് ഇവ.
വിവിധയിനങ്ങൾഅനോന സ്ക്വാമോസ എന്ന ആത്ത സീതപ്പഴം , സീതാഫൽ, കസ്റ്റാർഡ് ആപ്പിൾ എന്നു അറിയപ്പെടുന്ന ഒരു ഇനമാണ്. അനോന റെറ്റിക്കുലേറ്റ എന്ന ആത്ത രാമപ്പഴം, റാംഫൽ, ബുള്ളക്സ് ഹാർട്ട് എന്ന് അറിയപ്പെടുന്ന മറ്റൊരു ഇനമാണ്. അനോന മ്യൂറിക്കേറ്റ എന്ന മുള്ളാത്ത എന്നത് മൂന്നാമതൊരിനമാണു്. [2] കാട്ടാത്തയും കാണുക. രൂപവിവരണംഅധികം ഉയരത്തിൽ വളരാത്ത ആത്ത ധാരാളം ശാഖകളും നിറയെ ഇലകളും ഉള്ള ഒരു മരമാണ്. നല്ല പോലെ വളംചെയ്തു പരിപാലിക്കപ്പെടുന്ന മരത്തിൽ നിന്നും നൂറിലധികം പഴങ്ങൾ ലഭിക്കുന്നു. 15-20 വർഷം വരെ മാത്രമേ നല്ല പോലെ ഫലങ്ങൾ നൽകുന്നുള്ളു ഈ മരം. പഴുത്ത പഴങ്ങൾ പിളർന്നു നോക്കിയാൽ വെള്ളനിറത്തിലുള്ള ഭഷ്യയോഗ്യമായ കഴമ്പും അതിനുള്ളിൽ കറുത്ത നിറത്തിൽ കുറെ വിത്തുകളും കാണാം. കഴമ്പുള്ള ഭാഗം നല്ല മധുരമായിരിക്കും. രസാദി ഗുണങ്ങൾരസം: മധുരം, കഷായം ഗുനം: ഗുരു, സ്നിഗ്ദം വീര്യം: ശീത ഔഷധ ഗുണംഫലം, വിത്തു്, വേരു്, ഇല ഇവ ഔഷധതത്തിനു് ഉപയോഗിക്കാം.പിത്തത്തെ കുറയ്ക്കും വാതം കൂട്ടും.[അവലംബം ആവശ്യമാണ്] പഴം ഞരമ്പ്കൾക്കു് ഉണർവും മാംസപേശികൾക്ക് ശക്തിയും കൂട്ടും.[അവലംബം ആവശ്യമാണ്] പഴം കഴിച്ചാൽ ഉടനെ വെള്ളം കുടിക്കരുത്.[അവലംബം ആവശ്യമാണ്]കാൻസറിന് ഉത്തമ മരുന്ന്[അവലംബം ആവശ്യമാണ്] ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia