ഇടംപിരി വലംപിരി
ഇന്ത്യയിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഇടമ്പിരി വലമ്പിരി (ശാസ്ത്രനാമം: Helicteres isora). കുറ്റിച്ചെടിയായും ചിലപ്പോൾ കൊച്ചു മരമായും ഇത് വളരുന്നു. ഇതിന്റെ ഫലങ്ങൾ ഒരു സ്ക്രൂവിന്റെ പിരി പോലെ പിരിഞ്ഞാണു കാണപ്പെടുന്നത്. ഇടത്തോട്ട് പിരിവുള്ളതിനേ ഇടമ്പിരി എന്നും വലത്തോട്ട് പിരിവുള്ളതിനെ വലമ്പിരി എന്നും വിളിക്കുന്നു.[അവലംബം ആവശ്യമാണ്] അതുകൊണ്ടാവണം സംസ്കൃതത്തിൽ ഇതിനെ ആവർത്തിനി എന്നും ഹിന്ദിയിൽ മരോട് ഫലി(मरोड़ फली) എന്നും പറയുന്നു. ഇംഗ്ലീഷിൽ ഈസ്റ്റ് ഇന്ത്യൻ സ്ക്രൂ ട്രീ (East Indian Screw Tree) എന്നാണു് പേരു്[1][2]. വിതരണംഇന്ത്യയിലെ കാടുകളിൽ കണ്ടുവരുന്നു. കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ കൃഷി ചെയ്യാത്ത പാഴ്നിലങ്ങളിലും കാവുകളിലും ഈ സസ്യം കാണാം. രസാദി ഗുണങ്ങൾരസം :കഷായം, അമ്ലം, മധുരം ഗുണം :ലഘു, രൂക്ഷം വീര്യം :ശീതം വിപാകം :കടു [3] ഔഷധയോഗ്യ ഭാഗംവേര്, തണ്ട്, ഫലം [3]
ഔഷധ ഗുണങ്ങൾവേരു്, തണ്ടു്, ഫലം എന്നിവ ഔഷധത്തിനു ഉപയോഗിക്കുന്ന ഭാഗങ്ങളാണു്. വേരിൽനിന്നെടുത്ത നീര്, വേരിന്റെ തൊലികൊണ്ടുണ്ടാക്കിയ കഷായം ഇവ പ്രമേഹത്തിനു നല്ല മരുന്നാണ്.. അവലംബം
ചിത്രശാല
പുറത്തേക്കുള്ള കണ്ണികൾHelicteres isora എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Helicteres isora എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
Portal di Ensiklopedia Dunia