എം. കുഞ്ഞുകൃഷ്ണൻ നാടാർ
ഒന്നും, രണ്ടും, നാലും കേരളനിയമസഭകളിൽ പാറശ്ശാല നിയോജകമണ്ഡലത്തേയും[1] നാലാം കേരളനിയമസഭയിൽ കോവളം നിയോജകമണ്ഡലത്തേയും[2] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എം. കുഞ്ഞുകൃഷ്ണൻ നാടാർ (3 ഏപ്രിൽ 1911–15 ഓഗസ്റ്റ് 1978). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം ഒന്നും അഞ്ചും കേരള നിയമസഭയിലേക്കെത്തിയത്. രണ്ടാം കേരള നിയമസഭയിൽ സ്വതന്ത്രനായും നാലാം കേരളനിയമസഭയിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പ്രതിനിധിയായുമാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. മല്ലൻ നാടാർ എന്നായിരുന്നു പിതാവിന്റെ പേര്. കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കേരള നാടാർ മഹാജനസംഘം പ്രസിഡന്റ്, ദക്ഷിണേന്ത്യൻ കളരിപയറ്റ് മർമ്മ അസോസിയേഷൻ പ്രസിഡന്റ്, കേരള കരകൗശലവികസന ബോർഡ് ചെയർമാൻ എന്നീ നിലകളിലും കുഞ്ഞുകൃഷ്ണൻ നാടാർ പ്രവർത്തിച്ചിരുന്നു. മർമ്മശാസ്ത്ര പീഡിക എന്ന ഒരു പുസ്തകവും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. അവലംബം
|
Portal di Ensiklopedia Dunia