2014 മുതൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗവും മുൻ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയും രാജ്യസഭ അംഗവുമായിരുന്ന കേരളത്തിൽ നിന്നുള്ള ആർ.എസ്.പി നേതാവാണ്
എൻ.കെ. പ്രേമചന്ദ്രൻ (ജനനം: 25 മേയ് 1960 )
ജീവിതരേഖ
തിരുവനന്തപുരം ജില്ലയിലെവർക്കല താലൂക്കിലെ നാവായിക്കുളത്ത് എൻ.കൃഷ്ണപിള്ളയുടെയും മഹേശ്വരിയമ്മയുടെയും മകനായി 1960 മെയ് 25-ന് ജനിച്ചു.
കൊല്ലം ഫാത്തിമ മാതാ കോളേജിൽ നിന്ന് ശാസ്ത്രബിരുദം നേടിയ ശേഷം തിരുവനന്തപുരം ഗവണ്മെന്റ് കോളേജിൽ നിയമ പഠനത്തിന് ചേർന്നു. 1985-ൽ കേരള സർവ്വകലാശാലയിലെ ഒന്നാം റാങ്കോടെ നിയമബിരുദം നേടി.[1]
1998-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
2000 മുതൽ 2006 വരെ ഇദ്ദേഹം രാജ്യസഭ അംഗമായി പ്രവർത്തിച്ചു
2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറയിൽ ആർ.എസ്.പി (ബി)യുടെ സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എ-യുമായിരുന്ന ഷിബു ബേബി ജോണിനെ തോല്പിച്ച് വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിൽ ജലവിഭവ വകുപ്പ് മന്ത്രിയായി. മുല്ലപ്പെരിയാർ പ്രശ്നത്തിൽ മേൽക്കൈയെടുത്തത് അദ്ദേഹത്തെ ശ്രദ്ധേയനാക്കി.[4]