കോർണിയയുടെയുംസ്ലീറയുടെയും (കണ്ണിന്റെ വെളുപ്പ്) അതിർത്തിയാണ് കോർണിയൽ ലിംബസ്. കോർണിയൽ എപ്പിത്തീലിയൽ നിയോപ്ലാസം ഉണ്ടാകുന്ന ഒരു സാധാരണ സ്ഥലമാണ് ലിംബസ്. ലിംബസിൽ പാലിസേഡ്സ് ഓഫ് വോഗ്ട് എന്നറിയപ്പെടുന്ന റേഡിയൽ-ഓറിയന്റഡ് ഫൈബ്രോവാസ്കുലർ റിഡ്ജുകളുണ്ട്, ഇതിൽ വിത്തുകോശങ്ങൾ ഉൾക്കൊള്ളുന്നു. കണ്ണിന് ചുറ്റുമുള്ള മുകളിലെയും താഴത്തെയും ക്വാഡ്രന്റുകളിൽ പാലിസേഡ്സ് ഓഫ് വോഗ്ട് കൂടുതലായി കാണപ്പെടുന്നു.
പദോൽപ്പത്തി
"അതിർത്തി" എന്നർത്ഥം വരുന്ന "ലിംബസ്" എന്ന വാക്ക് ലാറ്റിൻ ഭാഷയിൽ നിന്നാണ് വന്നത്.[1]
ഘടന
കോർണിയയ്ക്കും സ്ക്ലീറയ്ക്കും ഇടയിലുള്ള അതിർത്തിയാണ് കോർണിയൽ ലിംബസ്.[2] ഇത് വളരെ വാസ്കുലറൈസ്ഡ് ആയ ഘടനയാണ്.[2] അതിന്റെ സ്ട്രാറ്റൈഡ് സ്ക്വാമസ് എപിത്തീലിയം കോർണിയൽ എപിത്തീലിയത്തിൻ്റെ തുടർച്ചയാണ്.[3]
കോർണിയൽ ലിംബസിൽ റേഡിയൽ-ഓറിയന്റഡ് ഫൈബ്രോവാസ്കുലർ റിഡ്ജ് അടങ്ങിയിരിക്കുന്നു, പാലിസേഡ്സ് ഓഫ് വോഗ് എന്ന് വിളിക്കുന്ന അവയിൽ ലിംബൽ സ്റ്റെം സെല്ലുകൾ അടങ്ങിയിരിക്കുന്നു.[2][4] കണ്ണിന് ചുറ്റുമുള്ള മുകളിലെയും താഴത്തെയും ക്വാഡ്രന്റുകളിൽ പാലിസേഡ്സ് ഓഫ് വോഗ് കൂടുതലായി കാണപ്പെടുന്നു.[5]
↑ 2.02.12.2Dogru, Murat; Chen, Min; Shimmura, Shigeto; Tsubota, Kazuo (2009-01-01), Brightbill, Frederick S.; McDonnell, Peter J.; Farjo, Ayad A.; McGhee, Charles N. J. (eds.), "Chapter 4 - Corneal epithelium and stem cells", Corneal Surgery (Fourth Edition) (in ഇംഗ്ലീഷ്), Edinburgh: Mosby, pp. 25–31, ISBN978-0-323-04835-4, retrieved 2021-09-27