ലിനക്സ് വിതരണങ്ങളുടെ പട്ടിക![]() വളരെ പ്രശസ്തമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ് (ആംഗലേയം:GNU/Linux). 1983 ൽ റിച്ചാർഡ് സ്റ്റാൾമാൻ തുടക്കം കുറിച്ച ഗ്നു (ആംഗലേയം:GNU) പദ്ധതിയുടെ സോഫ്റ്റ്‌വെയർ ഭാഗങ്ങളും ലിനസ് ടോർവാൾഡ്സ് വികസിപ്പിച്ചെടുത്ത ലിനക്സ് എന്ന കേർണലും ചേർത്താണ് ഈ ഓപ്പറേറ്റിങ് സിസ്റ്റം സാദ്ധ്യമാക്കിയത്. 1992ൽ ലിനക്സ് കെർണൽ, ഗ്നു ജിപിഎൽ അനുമതിപത്രപ്രകാരം വിതരണം ചെയ്യപ്പെട്ടതോടെയാണു് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം പിറവിയെടുത്തത്. പിന്നീട് ഗ്നു/ലിനക്സിൽ നിന്ന് ധാരാളം പ്രവർത്തകസംവിധാനങ്ങൾ വികസിച്ചുവന്നു. ഇവ വിതരണങ്ങൾ (ആംഗലേയം:distribution അല്ലെങ്കിൽ ലളിതമായി distro) എന്നറിയപ്പെടുന്നു. ലിനക്സ് കേർണലും അതിനു മുകളിൽ വികസിപ്പിച്ചെടുത്തിരിക്കുന്ന യുണിക്സിന് സമാനമായ ഗ്നു ഓപ്പറേറ്റിങ് സിസ്റ്റവും ഗ്നു പദ്ധതിയിലെ ആപ്ലിക്കേഷനുകളുമടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റത്തെ ലിനക്സ് വിതരണം എന്നു വിളിക്കുന്നു. പ്രധാന വിതരണങ്ങളും അവയുടെ ഉപവിതരണങ്ങളുമാണിവിടെ പട്ടികപ്പെടുത്തിയിരിക്കുന്നത്. പാക്കേജ് മാനേജറിന്റെയും പണിയിട പരിസ്ഥിതിയുടെയും ലഭ്യമായ സോഫ്റ്റ്‌വെയറിന്റെയും വ്യത്യാസങ്ങളാണ് പുതിയ വിതരണങ്ങൾ രൂപം കൊള്ളാൻ കാരണമാകുന്നത്. ഡെബിയൻ അടിസ്ഥാനമാക്കിയുള്ള ഗ്നു/ലിനക്സ് വിതരണങ്ങൾ![]() സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ സമാഹരണമാണ് ഡെബിയൻ ഗ്നു/ലിനക്സ്. വിവിധ തരത്തിലുള്ള പ്ലാറ്റ്ഫോമിലായി ഡെബിയൻ ലഭ്യമാണ്. ഡെബിയൻ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഡെബിയൻ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഡിപികെജി പാക്കേജ് മാനേജറും ആപ്ട് അപ്ഡേറ്റിംഗ് രീതിയുമാണ് ഡെബിയാനും ഏറെക്കുറെ എല്ലാ ഉപവിതരണങ്ങളും ഉപയോഗിക്കുന്നത്. .ഡെബ് ആണ് പാക്കേജുകളുടെ ഫയൽഫോർമാറ്റ്. ഡിപികെജിക്കും ഏപിടിക്കും വിവിധ ഫ്രണ്ട് എൻഡുകൾ ലഭ്യമാണ്.
ക്നോപ്പിക്സ് അടിസ്ഥാനമാക്കിയുള്ള വിതരണങ്ങൾ![]() ഡെബിയാനെ അടിസ്ഥാനമാക്കിയുള്ള വിതരണമാണ് ക്നോപ്പിക്സ്. ലൈവ് സിഡിയായി ലഭ്യമായ ആദ്യത്തെ വിതരണമാണ് ക്നോപ്പിക്സ്. വിവിധ പരിസ്ഥിതികളിലായി ലഭ്യമായ ക്നോപ്പിക്സ് ചുരുങ്ങിയ തോതിൽ കുത്തക സോഫ്റ്റ്വെയറുകളും ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ ലൈവ് ഡിവിഡിയായി ലഭ്യമായ ഇത് ഇൻസ്റ്റാൾ ചെയ്യാവുന്നതുമാണ്.
ഉബുണ്ടു അടിസ്ഥാനമാക്കിയുള്ള വിതരണങ്ങൾ![]() മാർക്ക് ഷട്ടിൽവർത്തിന്റെ കാനോനിക്കൽ ലിമിറ്റഡ് ഡെബിയാനെ അടിസ്ഥാനമാക്കി പുറത്തിറക്കുന്ന വിതരണമാണ് ഉബുണ്ടു.[2] ഒരു സിഡിയിൽ ഒരു സമ്പൂർണ ഡെസ്ക്ടോപ്പെന്ന ലക്ഷ്യവുമായെത്തുന്നു. സോഫ്റ്റ്‌വെയറുകളുടെ ലഭ്യതയും ഉപയോഗിക്കാനുള്ള എളുപ്പവും ഉബുണ്ടുവിനെ ജനപ്രിയമാക്കി മാറ്റി. ഉബുണ്ടുവിൽ സാധാരണയായി ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്ററാണ് പാക്കേജ് മാനേജറായി ഉപയോഗിക്കുന്നത്. പക്ഷേ ഉബുണ്ടു വിതരണങ്ങളിൽ ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റർ മാത്രമല്ല, മറ്റു പലവിധ പാക്കേജ് മാനേജറും ഉപയോഗിക്കുന്നുണ്ട്. ഇതെല്ലാം ഉബുണ്ടുവിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതുമാണ്. ഡിപികെജിയും ആപ്റ്റും തന്നെയാണ് ബാക്ക് എൻഡുകൾ ഔദ്യോഗിക വിതരണങ്ങൾകാനോനിക്കൽ ലിമിറ്റഡ് നേരിട്ട് പുറത്തിറക്കുകയും എല്ലാവിധ പീന്തുണയും നൽകുന്ന വിതരണങ്ങളാണ് ഔദ്യോഗിക വിതരണങ്ങൾ. ഗൃഹോപയോക്താക്കളോടൊപ്പം തന്നെ വിപണി ലക്ഷ്യമാക്കിയും കാനോനിക്കൽ പുറത്തിറക്കുന്ന വിതരണങ്ങളാണിവ. ഇതിനെല്ലാം കാനോനിക്കൽ പ്രഫഷണൽ പിന്തുണയും കമ്യൂണിറ്റി പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
പിന്തുണയുള്ള വിതരണങ്ങൾപലവിധ കമ്യൂണിറ്റികൾ പുറത്തിറക്കുന്നതും എന്നാൽ ആവശ്യമായ പാക്കേജുകൾ ഉബുണ്ടുവിന്റെ ഔദ്യാഗിക റെപ്പോസിറ്ററിയിൽ ലഭ്യമായതുമായ വിതരണങ്ങളാണ് പിന്തുണയുള്ള വിതരണങ്ങൾ. ഇവയിൽ മിക്കതും മുമ്പ് കാനോനിക്കലിന്റെ ഔദ്യോഗിക വിതരണങ്ങളായിരുന്നു. പിന്നീട് കാനോനിക്കൽ കയ്യൊഴിഞ്ഞതോടെ പല കമ്യൂണിറ്റികളും കമ്പനികളും ഇവയെ ഏറ്റെടുത്തു.
മറ്റ് വിതരണങ്ങൾമറ്റു അനൗദ്യോഗിക വിതരണങ്ങൾ. ഈ വിതരണങ്ങൾക്ക് കാനോനിക്കലുമായി യാതൊരു ബന്ധവുമില്ല. ഓരോ പ്രവർത്തകസംവിധാനവും ഓരോ ലക്ഷ്യത്തോടെയാണ് പുറത്തെത്തുന്നത്. ചിലതെല്ലാം ഉബുണ്ടുവിന്റെ റിലീസിംഗ് പിന്തുടരുന്നുണ്ടെങ്കിലും മറ്റു ചിലത് ദീർഘകാല പിന്തുണാ വേർഷനുകളെ മാത്രം അടിസ്ഥാനമാക്കിയാണ്.
ജെന്റു അടിസ്ഥാനമാക്കിയുള്ള ലിനക്സ് വിതരണങ്ങൾ![]() എമേർജ് പാക്കേജ് മാനേജറും പോർട്ടേജ് അപ്ഡേറ്റിംഗ് രീതിയും ഉപയോഗിക്കുന്ന പ്രവർത്തക സംവിധാനമാണ് ജെന്റൂ. പോർത്തോളും പോർട്ടേറ്റോയും പോലെ ധാരാളം ഫ്രണ്ട് എൻഡുകളും ലഭ്യമാണ്. മുമ്പേ കമ്പൈൽ ചെയ്യാതെ ഇൻസ്റ്റാൾ ചെയ്യുമ്പോൾ കമ്പൈൽ ചെയ്യുന്ന രീതിയാണ് പോർട്ടേജ് ഉപയോഗിക്കുന്നത്.
പാക്മാൻ അടിസ്ഥാനമാക്കിയുള്ള ലിനക്സ് വിതരണങ്ങൾ![]() പാക്കേജ് മാനേജർ എന്നതിന്റെ ചുരുക്കെഴുത്താണ് പാക്മാൻ. പാക്മാന് തനിയെ ഡിപന്റൻസികൾ ശരിയാക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. ചുരുക്കത്തിൽ ഒരൊറ്റ സ്ക്രിപ്റ്റ് കൊണ്ടെല്ലാം തനിയെ ശരിയാക്കപ്പെടും.
ആർ.പി.എം അടിസ്ഥാനമായവ![]() ആദ്യ കാലങ്ങളിൽ ആർ.പി.എം ഫയൽ ഫോർമാറ്റ് ഉപയോഗിച്ചിരുന്നത് റെഡ് ഹാറ്റ് ലിനക്സും, സൂസി ലിനക്സും മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ, റെഡ് ഹാറ്റിന്റെ തന്നെ പ്രോജക്റ്റായ ഫെഡോറയിലും, റെഡ് ഹാറ്റ് ലിനക്സും, സൂസി ലിനക്സും ഫെഡോറാ ലിനക്സും അടിസ്ഥാനമാക്കിയുള്ള ലിനക്സുകളിലും, ആർ.പി.എം ആണുപയോഗിക്കുന്നത്. റെഡ്ഹാറ്റ് പാക്കേജ് മാനേജർ എന്നതിന്റെ ചുരുക്കരൂപമായി ഉപയോഗിച്ചിരുന്ന ആർ.പി.എം ഇപ്പോൾ ആർ.പി.എം പാക്കേജ് മാനേജർ എന്നതിന്റെ ചുരുക്കരൂപമാണ്.
ഫെഡോറ അടിസ്ഥാനമാക്കിയവ![]() റെഡ്ഹാറ്റ് ലിനക്സിൽ നിന്നുണ്ടായ കമ്യൂണിറ്റി വിതരണമാണ് ഫെഡോറ. റെഡ്ഹാറ്റ് പ്രൊഫഷണൽ പിന്തുണയും നൽകുന്നുണ്ട്. റോളിംഗ് റിലീസ് പിന്തുടരുന്നു. ആർ.പി.എമ്മിനോടൊപ്പം യം ആണ് അപ്ഡേറ്റിംഗിനായി ഉപയോഗിക്കുന്നത്. പാക്കേജ്കിറ്റ് ആണ് സ്വതേയുള്ള ഫ്രണ്ട് എൻഡ്.
റെഡ് ഹാറ്റ് എന്റർപ്രൈസ് അടിസ്ഥാനമാക്കിയവറെഡ് ഹാറ്റ് ലിനക്സിന്റെ പിന്തുടർച്ചാ വിതരണങ്ങളിലെ വാണിജ്യ വിതരണമാണ് റെഡ് ഹാറ്റ് എന്റർപ്രൈസ് ലിനക്സ്. റെഡ് ഹാറ്റ് നിർമ്മിച്ച് റെഡ് ഹാറ്റ് പുറത്തിറക്കുന്നു. പാക്കേജ് മാനേജർ ആർപിഎമ്മിനു പുതുക്കൽ രീതിയായി ഉപയോഗിച്ചിരിക്കുന്നത് യം തന്നെയാണ്.
മണ്ട്രിവ അടിസ്ഥാനമാക്കിയവമുമ്പ് മാൻഡ്രേക്ക് എന്നറിയപ്പെട്ടിരുന്ന വിതരണമാണ് മണ്ട്രിവ ലിനക്സ് (മാൻഡ്രിവ എന്നും പറയാറുണ്ട്). യുആർപിഎംഐ(ആംഗലേയം:urpmi) അഥവാ ആർപിഎംഡ്രേക്ക്(ആംഗലേയം:rpmdrake) ആണ് മണ്ട്രിവയിലെ പുതുക്കൽ രീതി. ![]()
സൂസി ലിനക്സ് കുടുംബംനോവൽ കമ്പനി പുറത്തിറക്കുന്ന ലിനക്സ് വിതരണങ്ങളാണ് സൂസെ ലിനക്സ്. ഓപൺ സൂസി ഒഴികെയുള്ള എല്ലാ വിതരണങ്ങളും വാണിജ്യ വിതരണങ്ങളാണ്. സാധാരണ ആർപിഎമ്മിനൊപ്പം പുതുക്കൽ രീതിയായി സൈപ്പ് (ആംഗലേയം: ZYpp)അഥവാ യാസ്റ്റ് (ആംഗലേയം: YaST) ആണു ഉപയോഗിക്കുന്നത്.
സ്ലാക്ക് വേർ അടിസ്ഥാനംവളരെയധികം ക്രമീകരിച്ചെടുക്കാവുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് സ്ലാക്ക് വേർ. വിദഗ്ദരായ ഉപയോക്താക്കളെയാണ് സ്ലാക്ക് വേർ ലക്ഷ്യമിടുന്നത്. ലിനക്സിന്റെ ആന്തര പ്രവർത്തനങ്ങൾ പഠിക്കാൻ സാധാരണയായി ഉപയോഗിക്കപ്പെടുന്നത് സ്ലാക്ക് വേർ ആണ്. വികസനാവശ്യങ്ങൾക്കുള്ള പ്രത്യേക വിഭാഗം ആപ്ലികേഷനുകളുമായെത്തുന്ന സ്ലാക്ക് വേർ ഏറ്റവും ആദ്യത്തെ വിജയകരമായ ലിനക്സ് വിതരണമാണ്. ![]()
സ്ലാക്സ് അടിസ്ഥാനംലൈവി സിഡിയായി ഉപയോഗിക്കാനും ഉപവിതരണങ്ങൾ നിർമ്മിക്കാനും വേണ്ടിയുള്ള വിതരണമാണ് സ്ലാക്സ്. ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നതിനെ സ്ലാക്സ് പ്രോത്സാപ്പിക്കുന്നില്ല.
മറ്റുള്ള ലിനക്സ് വിതരണങ്ങൾ
ഇതും കൂടി കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia