സ്കൂട്ട്മരം
കേരളത്തിലെ ഇലകൊഴിയും വനങ്ങളിലും നാട്ടിൻപ്രദേശങ്ങളിലും കാണപ്പെടുന്ന ഒരിനം മരമാണ് സ്കൂട്ട്മരം അഥവാ ഫൗണ്ടൻമരം (ശാസ്ത്രീയനാമം: Spathodea campanulata). ബിഗ്നോണിയേസീ കുടുംബത്തിൽ ഉൾപ്പെടുന്ന ഇവ ആഫ്രിക്കൻ ഉഷ്ണമേഖലയിൽ നിന്നും 19-ആം നൂറ്റാണ്ടിലാണ് അലങ്കാരസസ്യമായി ഭാരതത്തിലെത്തിയത്. പുഷ്പദളങ്ങൾക്ക് കൊതുമ്പിന്റെ ആകൃതിയായതിനാലാണ് ഇവയ്ക്ക് സ്പാത്തോഡിയ എന്ന ശാസ്ത്രനാമം ലഭിച്ചത്. ആഴാന്തൽ, മണിപ്പൂമരം എന്നും പേരുകളുണ്ട്. Spathodea nilotica മറ്റൊരു പേരാണ്. Spathodea ജനുസിൽ ഈ ഒരൊറ്റ സ്പീഷിസ് മാത്രമേയുള്ളൂ. വിവരണം![]() ![]() 10 മുതൽ 35 വരെ മീറ്റർ ഉയരത്തിൽ സ്കൂട്ട്മരം വളരുന്നു[1]. ഇലകൊഴിയും മരമായ ഇവ ഒന്നിച്ചു ഇല പൊഴിക്കാറില്ല. ചോലമരമായും അലങ്കാരവൃക്ഷമായും നട്ടുവളർത്തുന്ന സ്കൂട്ട്മരങ്ങൾ വളവില്ലാതെ ഒറ്റത്തടിയായാണ് സാധാരണ വളരുന്നത്. ഏകാന്തരമായി വിന്യസിച്ചിരിക്കുന്ന ആയതാകൃതിയുള്ള ഇലകൾക്ക് 10 സെന്റീമീറ്റർ നീളമുണ്ടാകും. തളിരിലയുടെ അടിഭാഗം രോമാവൃതമാണ്. ജനുവരി മുതൽ വേനൽക്കാലം അവസാനിക്കും വരെ ഇവ പുഷ്പിക്കുന്നു. പൂക്കൾ ശാഖാഗ്രത്തിൽ കൂട്ടമായി വളരുന്നു. പൂമൊട്ടിൽ വെള്ളം ഉണ്ടാകും. അമർത്തിയാൽ ഇവ പുറത്തേക്കു വമിക്കുന്നു. അതിനാലാണ് ഇവയ്ക്ക് ഫൗണ്ടൻ മരം എന്ന പേരു ലഭിച്ചത്. ഓറഞ്ചു കലർന്ന ചുവപ്പു നിറമാണ് പൂക്കൾക്ക്[1]. ദ്വിലിംഗത്തോടുകൂടിയവയാണ് പുഷ്പങ്ങൾ. വിത്തുകൾ പരന്നതാണ്. മഴക്കാലത്ത് വിത്തുകൾ മൂപ്പെത്തുന്നു. ഒരു ഫലത്തിൽ അഞ്ഞൂറോളം വിത്തുകൾ കാണുന്നു[2]. ഈ വിത്തിനു ചിറകുണ്ട്. അതിനാൽ കാറ്റുവഴി നന്നായി വിത്തുവിതരണം നടക്കുന്നു. ഈടും ബലവും കുറവായ തടിക്ക് കലർപ്പില്ലാത്ത വെള്ള നിറമാണ്. താണതരം ഫർണിച്ചർ നിർമ്മാണത്തിനായി തടി ഉപയോഗിക്കുന്നു. അവലംബം
പുറത്തേക്കുള്ള കണ്ണികൾവിക്കിസ്പീഷിസിൽ Spathodea campanulata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Wikimedia Commons has media related to Spathodea. |
Portal di Ensiklopedia Dunia