ഉച്ചാരതെയ്യം


വടക്കൻ കേരളത്തിലെ ഒരു അനുഷ്ഠാന കലയാണ് ഉച്ചാരൽ. മനുഷ്യനേയും കാലികളേയും ബാധിക്കുന്ന പകർച്ചവ്യാധി കളിൽ നിന്നും നാടിനെ രക്ഷിക്കാൻപുലയർ കെട്ടിയാടുന്ന ഒരു തെയ്യം

ഉച്ചാരൽ

മകം ഇരുപത്തി മൂന്നാം തീയതി ആണ് ഉച്ചാരൽ. ഭൂമീദേവി ഋതുമതിയാകുന്നത് എന്നാണു സങ്കൽ‌പ്പം.അന്നു ഭൂമിയുമായി ബന്ധപ്പെട്ട ഒന്നും ചെയ്യാൻ പാടില്ല എന്നാനു വിശ്വാസം.ചൂൽകൊണ്ട് വീടും പരിസരവും അടിച്ച് വാരാനോ, കൃഷിപ്പണികൾ ചെയ്യാനോ പാടില്ല.കാർഷിക ഉപകരണങ്ങൽ ഭൂമി തൊടാതെ വെക്കണം എന്നാണു വിശ്വാസം.

പേരു വരാനുള്ള കാരണം

പുലയർ മകരം 27 മുതൽ 16 ദിവസം തെയ്യകോലങ്ങൾ കെട്ടി തുടി കൊട്ടും പാട്ടുമായി ജാതി-മതഭേദമന്യേ ഗൃഹ സന്ദർശനം നടത്തുന്ന ഈ അനുഷ്ഠാനം ഉച്ചാര മാസത്തിൽ നടത്തുന്നത് കോണ്ടാണ് ഈ തെയ്യത്തിനു ഉച്ചാരതെയ്യം എന്നു പേർ വന്നത്.

ചടങ്ങുകൾ

മാരിയമ്മ തെയ്യം, പുതിയ ഭഗവതി തെയ്യം, ഗുളികൻ തെയ്യം, പൊട്ടൻ തെയ്യം, വീരൻ തെയ്യം, വീരാളി തെയ്യം,എന്നീ ആറു തെയ്യങ്ങളാണ് കെട്ടുക.മാടായിക്കാവിലമ്മയാണ് മാരിയമ്മ. വൈക്കോൽ കൊണ്ട് സരീരമാകെ മൂടി മുഖപ്പാള കെട്ടിയതാണ് മാരിയമ്മയുടെ രൂപം. അതു കൊണ്ട് ഈ കോലം പുല്ലിൽ പൊതിയൻ എന്നുമറിയപ്പെടുന്നു.ദാരികനെ വധിച്ച കാളിയായാണു മാരിയമ്മ സങ്കൽ‌പ്പം.പുലയർ കോട്ടങ്ങളിൽനിന്നാണു ഉച്ചര തെയ്യങ്ങൾ പുരപ്പെടാറ്. തലേദിവസം ദൈവസ്ഥാനങ്ങളിൽ തോറ്റവും കോഴിക്കുരുതിയും ഉണ്ടാവും.പിറ്റേന്ന് കോലംകെട്ടി രാവിലെ മുതൽ വൈകുന്നേരം വരെ ഗൃഹ സന്ദർശനം നടത്തും.നെല്ല്, അരി, തേങ്ങ, മുളക്, കടുക്,തുടങ്ങിയ സാധനങ്ങളും പണവും നൽകി വീട്ടമ്മമാർ കോലങ്ങളെ സന്തോഷിപ്പിച്ചയക്കുന്നു.ഗുളികൻതന്നെ തെങ്ങിൽ പാഞ്ഞു കയറി തേങ്ങ പറിക്കും.കിണ്ണത്തിൽ ഗുരുസി തയ്യാറാക്കി ഉഴിഞ്ഞു മറിക്കുന്നതോടെ ആ കുടുംബത്തിലെ ആധിവ്യാധികൾ തീർന്നു പോകും എന്നു വിശ്വാസം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya