പൂമാരുതൻ തെയ്യം
ഉത്തരകേരളത്തിൽ ആരാധിക്കപ്പെട്ടുവരുന്ന പൂമാല ഭഗവതി ക്ഷേത്രങ്ങളിൽ കെട്ടിയാടുന്ന ഒരു പ്രധാന തെയ്യമാണ് പൂമാരുതൻ[1][2][3]. പുരാവൃത്തംആരിയപ്പൂമാലയെന്ന ദേവസുന്ദരി കൂട്ടുകാരികളോടൊത്ത് സ്വർഗ്ഗത്തിലെ പൂന്തോട്ടം കണ്ടാനന്ദിച്ചു നടക്കുന്നതിനിടയിൽ അവർക്ക് പൂക്കൾ പറിക്കാൻ കൊതി മോഹമുദിച്ചു. അവരത് ചെയ്യാൻ മുതിർന്നപ്പോൾ പൂന്തോട്ട കാവൽക്കാരായ ദേവന്മാർ തടഞ്ഞു. പൂക്കൾ കിട്ടാനുള്ള അമിതമായ ആഗ്രഹം ആര്യപ്പൂമാലയിൽ കലശലമായതിനെതുടർന്ന് അവൾ അതിനുവേണ്ടി ശിവാംശഭൂതനായ ഒരു കാവൽഭടൻറെ സഹായം തേടി. ഒരു പൂവിനുള്ളിൽ വായുരൂപം ധരിച്ചിരിക്കുകയായിരുന്നു ഈ ദേവമല്ലൻ. ഈ ദേവൻ ആരിയപ്പൂമാലക്ക് പൂക്കൾ പറിക്കാനുള്ള ഒത്താശ ചെയ്തു കൊടുത്തു. അതിൻറെ നന്ദി സൂചകമായി ആരിയപ്പൂമാല ആ ദേവമല്ലനെ പൂമാരുതൻ എന്നു ഓമനപ്പേരിട്ടു വിളിച്ചു. തന്നെയുമല്ല, അദ്ദേഹത്തെ തൻറെ സഹോദരനായും ആരിയപ്പൂമാല പ്രഖ്യാപിച്ചു. അതിനെതുടർന്ന് ഇരുവരും ഇണപിരിയാത്തവിധമുള്ള ചങ്ങാത്തത്തിൽ എത്തിച്ചേരുകയും ചെയ്തു. ഒരിക്കൽ, ആരിയപ്പൂമാലയും പൂമാരുതനും ദേവലോകത്തു നിന്നും ഭൂമിയിലെ ആര്യനാട് കാണാൻ എത്തി. ആര്യനാട്ടിലെ കാഴ്ചകൾ കണ്ടു കഴിഞ്ഞപ്പോൾ അവർക്ക് മലനാട് കാണുവാൻ മോഹമുദിച്ചു. മലനാട്ടിലേക്കു കടൽ വഴി യാത്ര പോകുവാൻ ഒരു കപ്പൽ നൽകുവാൻ അവർ ആര്യരാജാവിനോട് ആവശ്യപ്പെട്ടു. എന്നാൽ, അവരെ യഥാവിധി തിരിച്ചറിയാൻ കഴിയാതിരുന്ന രാജാവിന് അവരുടെ ആവശ്യം നിരസിക്കേണ്ടി വന്നു. ഇതിൽ കുപിതരായ ആരിയപ്പൂമാലയും പൂമാരുതനും ആര്യരാജാവിൻറെ പുത്രി ആരിയപ്പൂങ്കന്നിയെന്ന രാജകുമാരിയിൽ ആവേശിച്ചു. രാജകുമാരിയിൽ സംഭവിച്ച മാറ്റങ്ങളിൽ പരിഭ്രാന്തനായ രാജാവ് പ്രശ്നം വെപ്പിച്ചു. പ്രശ്നവശാൽ കാര്യം ഗ്രഹിച്ച രാജാവ് പ്രശ്നപരിഹാരാർത്ഥം വിശ്വകർമ്മാവിനെ ക്ഷണിച്ചു. രാജസന്നിധിയിലെത്തിയ വിശ്വകർമ്മാവ്, നൂലും കോലുമെടുത്ത് കൊട്ടാരത്തിലെ ചന്ദനവും കുങ്കുമവും അകിലും നിരന്നു നിന്നിരുന്ന ചന്ദനപ്പൂങ്കാവിലെത്തി. ചന്ദനപ്പൂങ്കാവിലെ ചന്ദന- കുങ്കുമ- അകിൽ മരങ്ങൾകൊണ്ട് അദ്ദേഹം കലം ആകൃതിയിൽ ഒരു കപ്പൽ നിർമ്മിച്ചു. കപ്പലിനു നാൽപ്പത്തിയൊന്നു കോൽ നീളവും ഇരുപത്തിയൊന്നു കോൽ വീതിയുമാണുണ്ടായിരുന്നത്. കപ്പലിൽ കൊടിതോരണങ്ങൾ തൂക്കുകയും കപ്പലിൻറെ അകം പട്ടുതുണികൊണ്ടു വിരിക്കുകയും ചെയ്തിട്ട് അദ്ദേഹം രാജകുമാരിയുടെ ദേഹത്തുനിന്നും ആരിയപ്പൂമാലയേയും പൂമാരുതനേയും ഒഴിപ്പിച്ച് ഈ കപ്പലിൽ പ്രവേശിപ്പിച്ചു. തുടർന്ന്, ആരിയപ്പൂമാലയേയും പൂമാരുതനേയും വഹിച്ചുകൊണ്ടുള്ള ഈ കപ്പൽ മലനാട്ടിൽ എത്തുകയും . ആര്യനാട്ടിൽ നിന്നും ആനയിക്കപ്പെട്ട ആ കപ്പൽ എത്തിച്ചേർന്നത്, മലനാട്ടിലെ ഏഴിമലക്കടുത്ത്, ഇപ്പോൾ കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിലെ ഒരിയര അഴിമുഖത്തായിരുന്നു. രാമന്തളി കുറുവന്തട്ട അറയിലാണ് പൂമാല ഭഗവതിയും പൂമാരുതനും ആദ്യം കുടിയിരുന്നത്. മണിയറ, തലേനരി, രാമവില്യം, തുടങ്ങിയ പല സ്ഥാനങ്ങളിലും ഈ ദേവതകൾക്കു ക്ഷേത്രങ്ങളുണ്ട്. കലം ആകൃതിയിൽ മരം കൊണ്ട് നിർമ്മിച്ചതുകൊണ്ട് വിശ്വകർമ്മാവ് പണിത ആ കപ്പൽ മരക്കലം എന്നും അറിയപ്പെട്ടു. തിയ്യരുടെ കുലദേവതയായി തീർന്ന പൂമാല ഭഗവതിക്കു തെയ്യം ഒഴിച്ചുകൂടാനാകാത്ത പ്രധാന അനുഷ്ഠാനകലയായും തീർന്നു[1][4][5]. വേഷംമാർച്ചമയം - മാറിൽ ദ്ദളം മുഖത്തെഴുത്ത് - കൊടുപിരിയം എരിഞ്ഞിപൂക്കൾ തിരുമുടി - പൊതച്ചമുടി അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia