മൂലംപെറ്റ ഭഗവതി

മൂലംപെറ്റ ഭഗവതി തെയ്യം

കണ്ണൂർ ജില്ലയിലെ കുന്നത്തൂർ പാടിയിൽ കെട്ടിയാടിക്കപ്പെടുന്ന ഒരു തെയ്യമാണ് മൂലം പെറ്റ ഭഗവതി.

ഐതിഹ്യം

അയ്യങ്കര ഇല്ലത്തെ വാണവരുടെ പത്നിയായ പാടികുറ്റിയമ്മയാണ് മൂലം പെറ്റ ഭഗവതി എന്ന ഒരു വിശ്വാസം നിലനിൽക്കുന്നുണ്ട്.മുത്തപ്പൻ കുന്നത്തൂർ പാടിയിൽ വരുന്നതിനു മുമ്പേ സ്ഥലവാസികളുടെ ആരാധനമൂർത്തിയായിരുന്നു ഈ ഭഗവതിയെന്നും വിശ്വസിക്കപ്പെടുന്നു. സഒഉമ്യ മൂർത്തിയായി നിലകൊള്ളുന്ന ഭദ്രകാളിയാണ് മൂലം പെറ്റഭഗവതി എന്നും മുത്തപ്പൻ പാടിയിൽ എത്തിയപ്പോൾ സന്തോഷപൂർവ്വം എതിരേറ്റുവെന്നും പുത്രനെപോലെ സ്വ്വീകരിക്കുകയും ചെയ്തത്രെ.ഈ ദേവത വനദുർഗ്ഗയാണെന്നും എരുവേശിദേശത്തെ ദേശദേവതയായ പാടികുറ്റി ഭഗവതിയാണെന്നും മറ്റൊരു ഐതിഹ്യവും നിലവിൽ ഉണ്ട്.

തെയ്യരൂപം

ഭക്തരെ മൂലം പെറ്റ ഭഗവതി അനുഗ്രഹിക്കുന്നു

മുളയും നാരും കൊണ്ട് ഗോപുരാകൃതിയിൽ കെട്ടിയെടുത്ത് മലവാഴയിലകൊണ്ട് പൊതിഞ്ഞുണ്ടാക്കുന്ന പച്ച നിറത്തിൽ മനോഹരമായ തിരു മുടിയാണ് മൂലം പെറ്റ ഭഗവതി അണിയുക.

വേഷം

മാർച്ചമയം - മാർ ഏഴിയരം

മുഖത്തെഴുത്ത് - മാൻകണ്ണ്

തിരുമുടി - വാഴയിലമുടി

ചിത്രങ്ങൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya