ചിറ്റാരിക്കൽ
ചരിത്രംപെരുമ്പട്ട തേജസ്വിനി നദീ ജെട്ടിയും ചെറുപുഴയും പുളിങ്ങോമും (pulingome) തമ്മിൽ ബന്ധിപ്പിക്കുന്ന മലയോര പാതയോരമാണ് ഈ ഗ്രാമം. തീരദേശ പട്ടണമായ നീലേശ്വരത്തിനേയും പശ്ചിമ ഘട്ടത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ഇത്.വനങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശം ആദ്യകാല കൃഷി രീതിയായ “പൊനംകൃഷി”യും കുരുമുളക് കൃഷിയും ചെയ്യുന്നു.കാട്ടിൽ ഉദ്പാദിപ്പിക്കുന്ന കുരുമുളകും മറ്റും തീരദേശത്തേക്ക് കൊണ്ട് പോകാൻ ഈ സ്ഥലമാണ് ഉപയോഗിക്കുന്നത്. ചിറ്റാരി എന്ന വാക്ക് കൊണ്ട് അർഥമാക്കുന്നതെന്തെന്നാൽ കാർഷിക വസ്തുക്കളുടെ ,പ്രതേകിച്ചും അരിയുടെ കലവറ എന്നും,കൽ എന്നാൽ പ്രത്യേകം സ്ഥലമെന്നുമാണ്. ഈ സ്ഥലം മദ്രാസ് പ്രവശ്യയുടെ ആസ്ഥാനമായ മംഗലാപുരത്തിനു കീഴിൽ, ദക്ഷിണ (ഡഖിന) കന്നട ജില്ലയുടെ ഭാഗമായിരുന്നു. കുടിയേറ്റംസ്വാതന്ത്ര്യത്തിനു ശേഷം ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണ സമയത്ത് ഈ പ്രദേശം കേരളത്തിലെ കണ്ണൂർ ജില്ലയുടെ ഭാഗമാവുകയും പിന്നീട് കാസർകോട് ജില്ലയുടെ ഭാഗമാവുകയും ചെയ്തു.സ്വാതന്ത്ര്യാനന്തരം കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നും (പ്രതേകിച്ചും കോട്ടയം ജില്ലയിൽ നിന്നും)കാലക്രമേണ കുടിയേറ്റങ്ങൾ ഉണ്ടായി.കുറഞ്ഞ വിലയ്ക്ക് കൃഷി ഭൂമി ലഭിക്കുന്നതായിരുന്നു അതിനുള്ള കാരണം.വർഷങ്ങൾ കഴിയും തോറും കൃഷി രീതി മാറുകയും റബർ കൃഷി വ്യാപകമാവുകയും ചെയ്തു.തിരുവിതാംക്കൂർ ഭാഗത്ത് നിന്നും ഈ സമയത്ത് കുടിയേറ്റങ്ങൾ വർദ്ധിച്ചു.അങ്ങനെ വർഷങ്ങൾ കൂടും തോറും ഈ പ്രദേശം ആകെമൊത്തവും സാമ്പത്തിക വളർച്ചക്ക് സാക്ഷിയായി.ഇന്ന് ആധുനിക സജ്ജീകരണങ്ങളായ റോഡ്,വൈദ്യുതി,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ആശുപത്രികൾ എന്നിവ ഈ പ്രദേശത്ത് ഉണ്ട്. തെക്കൻ ജില്ലകളായ കോട്ടയത്തും ഇടുക്കിയിൽ നിന്നും ക്രിസ്ത്യൻ കർഷകരുടെ കുടിയേറ്റത്തോടെയാണ് ചിറ്റാരിക്കൽ വികസനം വർദ്ധിച്ചത്.ഈ കുടിയേറ്റത്തെയാണ് മലബാർ കുടിയേറ്റം എന്ന് പറയുന്നത്.1950,1970 കാലഘട്ടത്തിലായിരുന്നു മലബാർ കുടിയേറ്റം.1949 ജൂൺ 30ന് ആരംഭിച്ച സെന്റ് തോമസ് ലോവർ പ്രൈമറി സ്കൂളാണ് ചിറ്റാരിക്കലിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം.1960 ജൂലൈ 4 ന് ഇത് ഹൈസ്ക്കൂളായി മാറി.ഇന്ന് ചിറ്റരിക്കലിലെ രണ്ട് പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളും സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളും.ഇവിടെയുള്ള പ്രധാനപ്പെട്ട ആശുപത്രിയാണ് ഇലവുങ്കൽ ഹോസ്പ്പിറ്റൽ.ചിറ്റാരിക്കലിലെ പ്രധാന ആരാധനാലയങ്ങളാണ് സെന്റ് തോമസ് ഫൊറോന ചർച്ചും ശിവക്ഷേത്രവും.കാർഷികവിളകളാൽ ചുറ്റപ്പെട്ട സ്ഥലമാണ് ചിറ്റരിക്കൽ.റബർ,നാളികേരം എന്നിവയാണ് പ്രധാൻ കാർഷിക വിളകൾ[2]. സമീപ പട്ടണങ്ങളും ഗ്രാമങ്ങളും
ചെറുപുഴ(6 കി.മീ), വെള്ളരിക്കുണ്ട്(15 കി.മീ), ഭീമനടി(10 കി.മീ), മാലോം(10 കി.മീ), പുളിങ്ങോം(8 കി.മീ), പാലാവയൽ(7 കി.മീ), തയ്യേനി(7 കി.മീ), ചാവറഗിരി(10 കി.മീ) സ്ഥാപനങ്ങൾ
ഗതാഗതംചിറ്റാരിക്കാൽ ടൗണിൽ പഞ്ചായത്ത് ഉടമസ്ഥതയിൽ ബസ് സ്റ്റാൻഡ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്നും 4 ദിക്കുകളിലേയ്ക്കും ബസ്സുകൾ ലഭ്യമാണ്. ഈ ഗ്രാമത്തിന് റെയിൽവേ ബന്ധമില്ല. ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷനുകൾ നീലേശ്വരവും (31 കി.മീ), പയ്യന്നൂരും (40 കി.മീ), കാഞ്ഞങ്ങാടുമാണ് (39 കി.മീ). ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ മംഗലാപുരംവും കണ്ണൂരും ആണ്.[3]. ജനസംഖ്യ2001 സെൻസെസ്സ് പ്രകാരം ചിറ്റരിക്കലിലെ ജനസംഖ്യ 14278 ആണ്.7000 ആണുങ്ങളും 7278 പെണ്ണുങ്ങളും ഇതിൽ ഉല്പ്പെടുന്നു[4]. അവലംബം |
Portal di Ensiklopedia Dunia