അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയം, കൊല്ലം
കൊല്ലം നഗരത്തിൽ നിർമ്മാണത്തിൽ ഒരു ഹോക്കി സ്റ്റേഡിയമാണു് അന്താരാഷ്ട്ര ആസ്ട്രോ ടർഫ് ഹോക്കി സ്റ്റേഡിയം. ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യ സംരംഭമാണിത്.[2] ന്യൂ ഡൽഹി , ബാംഗ്ലൂർ , പട്യാല, റാഞ്ചി എന്നിവിടങ്ങളിലാണ് ഇന്ത്യയിൽ മറ്റ് ആസ്ട്രോ ടർഫ് സ്റ്റേഡിയങ്ങളുള്ളത്. 2015ലെ ദേശീയ ഗയിംസിൽ ഹോക്കി ഇനങ്ങൾ നറ്റക്കുന്നത് ഇവിടെയാണ്.[3] 3.8 കോടിയാണ് ഇതിന്റെ ചെലവ്. 9250 ചതുരശ്ര മീറ്റർ ഭാഗത്താണ് പുൽത്തകിടി വയ്ക്കുന്നത്. 101.4 മീറ്റർ നീളത്തിലും 64.08 മീറ്റർ വീതിയിലുമാണ് മത്സരഗ്രൗണ്ടിൻെറ നിർമ്മാണം. 53.05 മീറ്റർ നീളവും 50.07 മീറ്റർ വീതിയുമാണ് പരിശീലന മൈതാനത്തിനുള്ളത്. 24,000 ചതുരശ്ര അടി വിസ്തീർണമാണ് പ്രധാന ബ്ളോക്കിനുള്ളത്. 4791 ചതുരശ്ര അടിയിലുള്ള അനുബന്ധ കെട്ടിടവും സ്റ്റേഡിയത്തിലുണ്ട്.[4] നിർമ്മാണത്തിൽ വൻ ക്രമക്കേടുണ്ടെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ദേശീയ ഗെയിംസ് വിജിലൻസ് വിഭാഗം നേരത്തെ സ്റ്റേഡിയത്തിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു.[5] വലിപ്പം
അവലംബം
Kollam International Hockey Stadium എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia