എം.കെ. രാഘവൻ
2009 മുതൽ കോഴിക്കോട് നിന്നുള്ള ലോക്സഭാംഗവും 2021 ഡിസംബർ 20 മുതൽ ലോക്സഭയിൽ കോൺഗ്രസിൻ്റെ പാർലമെൻ്ററി പാർട്ടിയുടെ സെക്രട്ടറിയും[1] കോഴിക്കോട് ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവുമാണ് എം.കെ.രാഘവൻ (ജനനം: 21 ഏപ്രിൽ 1952)[2] ജീവിതരേഖകണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ കുഞ്ഞിമംഗലത്ത് കൃഷ്ണൻ നമ്പ്യാരുടെയും ജാനകി അമ്മയുടെയും മകനായി 1952 ഏപ്രിൽ 21ന് ജനിച്ചു. ബിരുദധാരിയാണ്. ബി.എ. ഹിസ്റ്ററിയാണ് വിദ്യാഭ്യാസ യോഗ്യത.[3] രാഷ്ട്രീയ ജീവിതംപതിനേഴാം ലോകസഭയിൽ കോഴിക്കോട് ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ്[4]. കെ.പി.സി.സി. ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 1987-ൽ പയ്യന്നൂരിൽ നിന്നും 1991-ൽ തളിപ്പറമ്പിൽനിന്നും നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. സഹകരണ സ്ഥാപനങ്ങൾ സഹകരണ മേഖലയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ നേതാവാണ് രാഘവൻ. സഹകരണ മേഖലയിൽ കേരളത്തിൽ ആദ്യത്തെ ആർട്ട്സ് ആൻറ് സയൻസ് കോളേജ് സ്ഥാപിച്ചത് രാഘവനാണ്. ഗ്രാമീണ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി മലബാർ മേഖലയിൽ അനവധി സഹകരണ സ്ഥാപനങ്ങൾ ആരംഭിച്ചു. ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗ്രാമീണ ജനതയുടെ പ്രത്യേകിച്ച് ഗ്രാമീണ സ്ത്രീകളുടെ പുരോഗതിക്ക് വഴിതെളിച്ചു.[5] തിരഞ്ഞെടുപ്പ് രാഷ്ട്രീയം 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിലാണ് ആദ്യമായി പാർലമെൻ്റിലേയ്ക്ക് മത്സരിക്കാൻ കണ്ണൂർ സ്വദേശിയായ രാഘവൻ കോഴിക്കോട്ടേയ്ക്ക് വരുന്നത്. ഇടതുപക്ഷത്തിൻ്റെ കോട്ടയായ കോഴിക്കോട് നിന്ന് സി.പി.എമ്മിലെ യുവനേതാവ് പി.എ.മുഹമ്മദ് റിയാസിനെ 838 വോട്ടുകൾക്ക് പരാജയപ്പെടുത്തി ആദ്യമായി ലോക്സഭാംഗമായി.[6] 2014-ൽ സി.പി.എം നേതാവ് എ.വിജയരാഘവനെയും[7] 2019-ൽ സി.പി.എം. എം.എൽ.എയായ പ്രദീപ് കുമാറിനെയും പരാജയപ്പെടുത്തി വീണ്ടും ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[8][9] സ്വകാര്യ ജീവിതംഭാര്യ - ഉഷാകുമാരി. മക്കൾ - അശ്വതി, അർജുൻ. തിരഞ്ഞെടുപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia