|
വിവരണം
|
പേര്, പ്രതീകം, അണുസംഖ്യ
|
എർബിയം, Er, 68
|
കുടുംബം |
ലാന്തനൈഡുകൾ
|
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക്
|
n/a, 6, f
|
Appearance |
silvery white
|
സാധാരണ ആറ്റോമിക ഭാരം |
167.259(3) g·mol−1
|
ഇലക്ട്രോൺ വിന്യാസം |
[Xe] 4f12 6s²
|
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ |
2, 8, 18, 30, 8, 2
|
ഭൗതികസ്വഭാവങ്ങൾ
|
Phase |
solid
|
സാന്ദ്രത (near r.t.) |
9.066 g·cm−3
|
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത |
8.86 g·cm−3
|
ദ്രവണാങ്കം |
1802 K (1529 °C, 2784 °F)
|
ക്വഥനാങ്കം |
3141 K (2868 °C, 5194 °F)
|
ദ്രവീകരണ ലീനതാപം |
19.90 kJ·mol−1
|
ബാഷ്പീകരണ ലീനതാപം |
280 kJ·mol−1
|
Heat capacity |
(25 °C) 28.12 J·mol−1·K−1
|
Vapor pressure
P(Pa) |
1 |
10 |
100 |
1 k |
10 k |
100 k
|
at T(K) |
1504 |
1663 |
(1885) |
(2163) |
(2552) |
(3132)
|
|
Atomic properties
|
ക്രിസ്റ്റൽ ഘടന |
hexagonal
|
ഓക്സീകരണാവസ്ഥകൾ |
3 (basic oxide)
|
ഇലക്ട്രോനെഗറ്റീവിറ്റി |
1.24 (Pauling scale)
|
അയോണീകരണ ഊർജ്ജങ്ങൾ (more)
|
1st: 589.3 kJ·mol−1
|
2nd: 1150 kJ·mol−1
|
3rd: 2194 kJ·mol−1
|
Atomic radius |
175 pm
|
Atomic radius (calc.) |
226 pm
|
Miscellaneous
|
Magnetic ordering |
no data
|
വൈദ്യുത പ്രതിരോധം |
(r.t.) (poly) 0.860 µΩ·m
|
താപ ചാലകത |
(300 K) 14.5 W·m−1·K−1
|
Thermal expansion |
(r.t.) (poly) 12.2 µm/(m·K)
|
Speed of sound (thin rod) |
(20 °C) 2830 m/s
|
Young's modulus |
69.9 GPa
|
Shear modulus |
28.3 GPa
|
Bulk modulus |
44.4 GPa
|
Poisson ratio |
0.237
|
Vickers hardness |
589 MPa
|
Brinell hardness |
814 MPa
|
CAS registry number |
7440-52-0
|
Selected isotopes
|
|
അവലംബങ്ങൾ
|
അണുസംഖ്യ 68 ആയ മൂലകമാണ് എർബിയം. Er ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളികലർന്ന വെള്ളിനിറമുള്ള ഈ അപൂർവ ലോഹം ലാന്തനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്നു. സാധാരണ നിലയൽ ഖരാവസ്ഥയിലായിരിക്കും. സ്വീഡനിലെ യിട്ടർബി ഗ്രാമത്തിൽ കാണപ്പെടുന്ന ധാതുവായ ഗാഡോലിനൈറ്റിൽ എർബിയം മറ്റ് പല അപൂർവ മൂലകങ്ങളോട് ചേർന്ന് കാണപ്പെടുന്നു.
ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ
ത്രിസംയോജകമായ എർബിയം ലോഹത്തിന്റെ ശുദ്ധരൂപം എളുപ്പം രൂപമാറ്റം വരുത്താവുന്നതും മൃദുവും ആണ്. എങ്കിലും വായുവിൽ സ്ഥിരതയുള്ളതാണ്. മറ്റ് അപൂർവ എർത്ത് ലോഹങ്ങളേപ്പോലെ അതിവേഗത്തിൽ ഓക്സീകരിക്കപ്പെടുന്നതുമില്ല. ഇതിന്റെ ലവണങ്ങൾക്ക് റോസ് നിറമാണ്. എർബിയ എന്നാണ് ഇതിന്റെ സെസ്ക്വിഓക്സൈഡിന്റെ പേര്.
ഉപയോഗങ്ങൾ
എർബിയത്തിന്റെ നിത്യജീവിതത്തിലെ ഉപയോഗങ്ങൾ വ്യത്യസ്തങ്ങളാണ്. ഛായഗ്രഹികളിലെ ഫിൽട്ടറായാണ് ഇത് ഏറ്റവും അതികമായി ഉപയോഗിക്കപ്പെടുന്നത്. മറ്റ് ഉപയോഗങ്ങൾ:
- ആണവ സാങ്കേതികവിദ്യയിൽ ന്യൂട്രോൺ വലിച്ചെടുക്കുന്നതിനായി (മോഡറേറ്റർ) ഉപയോഗിക്കുന്നു.
- ഫൈബർ-ഒപ്ടിക് ലേസർ ആംപ്ലിഫയറുകളെ ഡോപ് ചെയ്യുന്നതിനുള്ള അപദ്രവ്യമായി ഉപയോഗിക്കുന്നു.
- വനേഡിയത്തോടൊപ്പം ലോഹസങ്കരമായി ചേർക്കുമ്പോൾ അതിന്റെ കാഠിന്യം കുറക്കുകയും രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
- എർബിയം ഓക്സൈഡ് പിങ്ക് നിറമുള്ളതാണ്. അത് ചിലപ്പോഴെല്ലാം സ്ഫടികത്തിനും പോർസലിനും നിറം നൽകാൻ ഉപയോഗിക്കാറുണ്ട്. സൺഗ്ലാസുകളിലും വിലകുറഞ്ഞ ആഭരങ്ങളിലുമാണ് ഇത്തരം സ്ഫടികങ്ങൾ ഉപയോഗിക്കാറ്.
ചരിത്രം
1843ൽ കാൾ ഗുസ്താവ് മൊസാണ്ടർ ആണ് എർബിയം കണ്ടെത്തിയത്. അദ്ദേഹം ഗാഡോലിനൈറ്റിൽനിന്ന് "യിട്രിയയെ" യിട്രിയ, എർബിയ, ടെർബിയ എന്നിങ്ങനെ മൂന്ന് ഘടകങ്ങളായി വേർതിരിച്ചു. അദ്ദേഹം പുതിയ മൂലകങ്ങൾക്ക് സ്വീഡനിലെ യിട്ടർബി ഗ്രാമത്തിന്റെ പേരുമായി ബന്ധമുള്ള പേരുകളിട്ടു. അവിടെ യിട്രിയയുടെയു എർബിയത്തിന്റെയും വൻശേഖരങ്ങൾ കാണപ്പെടുന്നു. താരതമ്യേന ശുദ്ധരൂപത്തൽ ഈ ലോഹം നിർമ്മിക്കപ്പെട്ടത് 1934ൽ ആണ്. നിർജലീകമായ ക്ലോറൈഡിനെ പൊട്ടാസ്യം ബാഷ്പം ഉപയോഗിച്ച് നിരോക്സീകരിച്ചുകൊണ്ടായിരുന്നു അത്.