കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ
![]() ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിലേക്ക് കശുവണ്ടി കയറ്റുമതി ചെയ്യുന്നതു പ്രോത്സാഹിപ്പിക്കുന്നതിനായി 1955-ൽ ഭാരത സർക്കാർ ആരംഭിച്ച സ്ഥാപനമാണ് കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (CEPCI).[2][2] . കേരളത്തിൽ കൊല്ലം ജില്ലയിലെ മുണ്ടയ്ക്കലാണ് ഇതിന്റെ ആസ്ഥാനം.[3][4] ഇത് കൂടാതെ കൊച്ചി, മംഗലാപുരം എന്നിവിടങ്ങളിലും സി.ഇ.പി.സി.ഐ.യുടെ കാര്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ലക്ഷ്യങ്ങൾകശുവണ്ടി കയറ്റുമതി ചെയ്യുന്നവരെയും ഇറക്കുമതി ചെയ്യുന്നവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി ഈ സ്ഥാപനം പ്രവർത്തിക്കുന്നു. കശുവണ്ടിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുക, അതിന്റെ പോഷകമൂല്യങ്ങളെ സംബന്ധിച്ച് പഠനം നടത്തുക, കശുവണ്ടി മേഖലയുമായി ബന്ധപ്പെട്ട സർവ്വേകൾ നടത്തുക, കശുവണ്ടി മേഖലയുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളാണ്.[5] ലാബുകൾകാഷ്യു എക്സ്പോട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ലബോറട്ടറി 1997-ൽ കൊല്ലം ജില്ലയിലെ മുണ്ടയ്ക്കലിൽ പ്രവർത്തനം ആരംഭിച്ചു. ഇവിടെ കശുവണ്ടിയുടെ ഗുണമേന്മ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ട്.[6] കൊല്ലം തുറമുഖത്തിലും ഇത്തരമൊരു ലാബ് തുടങ്ങാൻ സി.ഇ.പി.സി.ക്കു പദ്ധതിയുണ്ട്.[7] ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia