കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1960)
രണ്ടാം കേരള നിയമസയിലെ സാമാജികരെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് 1960 ഫെബ്രുവരി 1ന് നടന്നു.[1] പശ്ചാത്തലം1957-ൽ കേരളത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ അഞ്ച് സ്വതന്ത്രരുടെ പിന്തുണയോടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സർക്കാർ രൂപീകരിച്ചു.[2] എന്നാൽ 1959-ൽ, തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന് നിയമസഭയ്ക്കുള്ളിൽ ഭൂരിപക്ഷ പിന്തുണ ലഭിച്ചിരുന്നെങ്കിലും,[3] വിമോചന സമരത്തെ തുടർന്ന് ഇന്ത്യൻ ഭരണഘടനയുടെ വിവാദമായ ആർട്ടിക്കിൾ 356 വഴി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ കേന്ദ്ര സർക്കാർ പിരിച്ചുവിടുകയും[4][5] ഒരു ചെറിയ കാലയളവിലെ രാഷ്ട്രപതി ഭരണത്തിനു ശേഷം, 1960-ൽ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നിയമസഭാ മണ്ഡലങ്ങൾ1957 ലെ കേരള നിയമസഭയിൽ 114 നിയമസഭാ മണ്ഡലങ്ങൾ ഉണ്ടായിരുന്നു. ഇതിൽ 102 എണ്ണം ഏകാംഗ മണ്ഡലങ്ങളായിരുന്നപ്പോൾ ദ്വയാംഗ മണ്ഡലങ്ങളുടെ എണ്ണം 12 ആയിരുന്നു. 12 മണ്ഡലങ്ങൾ പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിരുന്നു. ഏകാംഗ മണ്ഡലങ്ങളിൽ 64,77,665 വോട്ടർമാരും ദ്വയാംഗ മണ്ഡലങ്ങളിൽ 15,63,333 വോട്ടർമാരുമാണുണ്ടായത്. നിയമസഭയിലെ 114 മണ്ഡലങ്ങളിലെ 126 സീറ്റുകളിലേക്ക് 312 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.[6] പോളിംഗ് ശതമാനം 85.72% ആയിരുന്നു, 1957 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ 65.49% ൽ നിന്ന് 20.23% വർധന. രാഷ്ട്രീയ സംഘടനകൾകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, ഭാരതീയ ജനസംഘം എന്നീ നാല് ദേശീയ പാർട്ടികളും സംസ്ഥാന പാർട്ടിയായ മുസ്ലീം ലീഗും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു.[6] ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് എന്നിവ ഒരു സഖ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെ നേരിട്ടു..[1] ഇവർ 125 സ്ഥാനാർത്ഥികളെ നിർത്തുകയും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുകയും ചെയ്തു, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 108 സ്ഥാനാർത്ഥികളെ നിർത്തി 16 സ്വതന്ത്രർക്ക് പാർട്ടി പിന്തുണ നൽകി.[1] ഫലം
നിയമസഭാ മണ്ഡലങ്ങളനുസരിച്ച്
*- പി. കുഞ്ഞിരാമന്റെ തിരഞ്ഞെടുപ്പ് തലശ്ശേരി ട്രിബ്യൂണൽ അസാധുവാക്കിയതിനാൽ വി.ആർ. കൃഷ്ണയ്യർ നിയമസഭാംഗമായി. സർക്കാർ രൂപീകരണംതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ[6] കോൺഗ്രസ്, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി സഖ്യം സർക്കാർ രൂപീകരിച്ചു. പതിനൊന്ന് കൗൺസിൽ മന്ത്രിമാരുമായി[1] പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ പട്ടം എ. താണുപിള്ള മുഖ്യമന്ത്രിയായും[9] ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ആർ. ശങ്കർ ഉപമുഖ്യമന്ത്രിയായും 1960 ഫെബ്രുവരി 22-ന് സർക്കാർ രൂപീകരിച്ചു. പഞ്ചാബ് ഗവർണറായി നിയമിതനായതിനേത്തുടർന്ന് 1962 സെപ്തംബർ 26-ന് പട്ടം എ. താണുപിള്ള രാജിവയ്ക്കുകയും ആർ.ശങ്കർ കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിയാവുകയും ചെയ്തു. ഇതും കാണുക
അവലംബം
|
Portal di Ensiklopedia Dunia