കേരളത്തിൽ നിന്നുള്ള സീനിയർ
ലോക്സഭാംഗമായി തുടരുന്ന (8 തവണ)
2009 മുതൽ മാവേലിക്കരയിൽ നിന്നുള്ള ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും 2018 മുതൽ 2025 മെയ് വരെ കെ.പി.സി.സിയുടെ വർക്കിംഗ് പ്രസിഡൻറുമായിരുന്ന കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ്
കൊടിക്കുന്നിൽ സുരേഷ് (ജനനം:04 ജൂൺ 1962)[2][3] നിലവിൽ കോൺഗ്രസ് പ്രവർത്തകസമിതിയിൽ പ്രത്യേക ക്ഷണിതാവും ആണ്. നിലവിൽ ലോക്സഭയിൽ കോൺഗ്രസിന്റെ ചീഫ് വിപ്പ് പദവിയും വഹിക്കുന്നു
ജീവിത രേഖ
തിരുവനന്തപുരംജില്ലയിലെ കൊടിക്കുന്നിൽ കുഞ്ഞൻ്റേയും തങ്കമ്മയുടേയും മകനായി 1962 ജൂൺ നാലിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഗവ.ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി[4]
രാഷ്ട്രീയ ജീവിതം
കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെ പൊതുരംഗത്ത്.
പ്രധാന പദവികൾ
1983-1997 സംസ്ഥാന വൈസ് പ്രസിഡൻറ്, കെ.എസ്.യു
1987-1990 സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.യു
1989-1991, 1991-1996, 1996-1998, 1999-2004 ലോക്സഭാംഗം, അടൂർ
1996 ജനറൽ സെക്രട്ടറി, അഖിലേന്ത്യ യൂത്ത് കോൺഗ്രസ്, കെ.പി.സി.സി. & എ.ഐ.സി.സി അംഗം,
2012-2014 കേന്ദ്ര മന്ത്രി
2009-2014, 2014-2019, 2019-തുടരുന്നു ലോക്സഭാംഗം, മാവേലിക്കര
2018 മുതൽ കെ.പി.സി.സി. വർക്കിംഗ് വൈസ് പ്രസിഡൻറ്
1998-ലും 2004-ലും നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.ഐയിലെ ചെങ്ങറ സുരേന്ദ്ര നോട് പരാജയപ്പെട്ടു.
മുൻകേന്ദ്ര തൊഴിൽ സഹമന്ത്രിയും[6], പതിനെട്ടാം ലോകസഭയിൽമാവേലിക്കര ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമാണ്. എട്ടു തവണ ലോക്‌സഭാംഗമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം എ.ഐ.സി.സി അംഗമാണ് [7]. 1989 മുതൽ 1998 വരെയും 2009 മുതൽ തുടർച്ചയായും ലോക്സഭയിൽ അംഗമാണ്.[7].
മാവേലിക്കര സംവരണ മണ്ഡലത്തിൽ നിന്നു വിജയിച്ച കൊടിക്കുന്നിലിനെ പട്ടികജാതിക്കാരനായി കണക്കാക്കാനാവില്ലെന്ന് കണ്ടെത്തി കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് 2011 മേയ് 12-ന് സുപ്രീം കോടതി ഈ വിധി അസാധുവാക്കി[8].
2012 ഒക്ടോബർ 28-ന് നടന്ന രണ്ടാം മൻമോഹൻ സിംഗ് മന്ത്രിസഭാ പുനഃസംഘടനയിൽ കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രിയായി സ്ഥാനമേറ്റു. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുന്നത് വരെ സുരേഷ് മന്ത്രിയായി തുടർന്നു.[6].