കൊല്ലം കൻ്റോൺമെൻ്റ്
കേരളത്തിൽ കൊല്ലം ജില്ലയിലുള്ള പീരങ്കി മൈതാനത്തിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് കൊല്ലം കന്റോൺമെന്റ് (മലയാളം: Kollam Cantonment ) അഥവാ ക്വയിലോൺ കന്റോൺമെന്റ്. പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരുടെ ഒരു കന്റോൺമെന്റ് (സൈനികകേന്ദ്രം) ആയിരുന്ന ഈ പ്രദേശം ഇന്നൊരു ജനവാസ മേഖലയാണ്. ഇവിടെ ധാരാളം വ്യാപാരകേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും സ്ഥിതിചെയ്യുന്നു. കന്റോൺമെന്റിനു സമീപത്തായി കൊല്ലം ജംഗ്ഷൻ തീവണ്ടിനിലയവുമുണ്ട്.[1] ചരിത്രംനൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ ഫിനീഷ്യൻമാരും അറബികളും ചൈനക്കാരും കൊല്ലം തുറമുഖവുമായി വാണിജ്യബന്ധം പുലർത്തിയിരുന്നു. പതിനാറു മുതൽ പതിനെട്ടു വരെയുള്ള നൂറ്റാണ്ടുകളിൽ കൊല്ലം പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും അധീനതയിലായിരുന്നു.[2][3][4][5][6] ബ്രിട്ടീഷ് ഭരണകാലത്ത് പ്രധാനപ്പെട്ട ചില ഓഫീസുകൾ കൊല്ലത്തുണ്ടായിരുന്നു. ഇവയുടെ സംരക്ഷണത്തിനായി കൊല്ലത്ത് ഒരു സംരക്ഷണസേനയെ വിന്യസിക്കേണ്ടതായി വന്നു. ഈ സൈന്യം താവളമടിച്ചിരുന്നത് പീരങ്കി മൈതാനത്തായിരൂന്നതിനാൽ ഈ മൈതാനത്തെ കന്റോൺമെന്റ് മൈതാനം എന്നും വിളിച്ചിരുന്നു. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ സൈന്യത്തെ പിന്നീട് തിരുവിതാംകൂർ മഹാരാജാവിന്റെ കാവൽ സേനയിൽ ഉൾപ്പെടുത്തി.[7] പ്രധാന സ്ഥാപനങ്ങൾ![]()
അവലംബം
|
Portal di Ensiklopedia Dunia