ജവഹർ നവോദയ വിദ്യാലയ, കൊല്ലം
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജവഹർ നവോദയ വിദ്യാലയ. 1994-ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ജവഹർ നവോദയ വിദ്യാലയ സമിതിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. ഇവിടെ 6 മുതൽ 12 വരെയുള്ള ക്ലാസുകളാണുള്ളത്. പ്രവേശന പരീക്ഷ വിജയിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഈ വിദ്യാലയത്തിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ചരിത്രം1994-ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രിൻസിപ്പാൾ കെ.പി.എൻ. പിള്ളയായിരുന്നു. 2008-09 കാലഘട്ടത്തിൽ നടന്ന പന്ത്രണ്ടാമത് യൂത്ത് പാർലമെന്റ് മത്സരത്തിൽ കൊല്ലം ജവഹർ നവോദയ വിദ്യാലയ ഒന്നാം സ്ഥാനം നേടിയിരുന്നു.[1] പഠനംസി.ബി.എസ്.ഇ. പാഠ്യപദ്ധതി പിന്തുടരുന്ന ജവഹർ നവോദയ വിദ്യാലയത്തിലെ പഠന മാധ്യമം ഇംഗ്ലീഷാണ്. പഠനത്തോടൊപ്പം വിവിധ മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനവും ഇവിടെ നൽകാറുണ്ട്. സ്ഥാനംകൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നിന്നും 2 കിലോമീറ്റർ അകലെയുള്ള തൃക്കണ്ണമംഗൽ എന്ന സ്ഥലത്താണ് ജവഹർ നവോദയ വിദ്യാലയ സ്ഥിതിചെയ്യുന്നത്. അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia