തങ്കശ്ശേരി ബസ് ടെർമിനൽ
കൊല്ലം ജില്ലയിലെ തങ്കശ്ശേരിയിൽ സ്ഥിതിചെയ്യുന്ന ബസ് സ്റ്റാൻഡാണ് തങ്കശ്ശേരി ബസ് ടെർമിനൽ (ഇംഗ്ലീഷ്: Tangasseri Bus Terminal).[1] 2014 സെപ്റ്റംബർ 6-ന് കൊല്ലം കോർപ്പറേഷൻ മേയറായിരുന്ന പ്രസന്ന ഏണസ്റ്റാണ് ഈ ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തത്. ചരിത്രംകൊല്ലം ജില്ലയിൽ അറബിക്കടലിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് തങ്കശേരി. സൗകര്യപ്രദമായ തീരദേശയാത്ര ഒരുക്കുന്നതിനായി നിർമ്മിച്ചതാണ് തങ്കശേരി ബസ് ടെർമിനൽ. കൊല്ലം ജില്ലയിൽ ഗതാഗതത്തിരക്ക് കൂടിയ പ്രദേശങ്ങളിലൊന്നാണ് തങ്കശ്ശേരി. ഇവിടെയുള്ള ഇൻഫന്റ് ജീസസ് സ്കൂളിലെയും മൗണ്ട് കാർമൽ കോൺവെന്റ് സ്കൂളിലെയും വിദ്യാർത്ഥികളുമായി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി ദിവസവും കടന്നുപോകുന്നത്. ഈ സ്കൂളിലേക്കുള്ള ഇടുങ്ങിയ റോഡുകൾക്കു സമീപം സ്വകാര്യബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. ഇവയെല്ലാം തങ്കശ്ശേരിയിലെ ഗതാഗതത്തിരക്ക് രൂക്ഷമാക്കുന്നു. ഈ സാഹചര്യത്തിൽ പുതിയൊരു ബസ് ടെർമിനൽ ആവശ്യമായി വന്നു.[2] 2008-ൽ കൊല്ലം കോർപ്പറേഷന്റെ രണ്ടാമത്തെ മേയറായിരുന്ന എൻ. പത്മലോചനൻ ആണ് പുതിയ ഒരു ബസ് ടെർമിനൽ എന്ന ആശയം മുന്നോട്ടുവച്ചത്. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഏറെ പ്രാധാന്യമുള്ള പ്രദേശമായിരുന്നതിനാൽ തങ്കശ്ശേരിയിലെ ബസ് ടെർമിനലിന്റെ നിർമ്മാണത്തിനു ചില തടസ്സങ്ങൾ നേരിട്ടു.[3] ഒടുവിൽ 2014-ലാണ് ടെർമിനലിന്റെ നിർമ്മാണം പൂർത്തിയായത്.[4] അവലംബം
പുറംകണ്ണികൾTangasseri Bus Terminal എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia