ബിഷപ്പ് ജെറോം നഗർ
കേരളത്തിൽ കൊല്ലം ജില്ലയിലെ ചിന്നക്കടയ്ക്കു സമീപമുള്ള ഒരു വ്യാപാര സമുച്ചയമാണ് ബിഷപ്പ് ജെറോം നഗർ (ഇംഗ്ലീഷ്: Bishop Jerome Nagar). കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഷോപ്പിംഗ് കോംപ്ലെക്സുകളിലൊന്നാണിത്.[2] ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ ഉടമസ്ഥതയിലാണ് ഇതു പ്രവർത്തിക്കുന്നത്.[3][4][5] കൊല്ലം രൂപതയുടെ ഭാരതീയനായ ആദ്യത്തെ ബിഷപ്പ് ജെറോം കോയിവിളയുടെ പേരാണ് ഈ വ്യാപാരസമുച്ചയത്തിനു നൽകിയിരിക്കുന്നത്. അദ്ദേഹം 1937 മുതൽ 1978 വരെ കൊല്ലം രൂപതയുടെ ബിഷപ്പായിരുന്നു. കൊല്ലം നഗരത്തിലെ ഒരു പ്രധാന വ്യാപാര കേന്ദ്രമായ ബിഷപ്പ് ജെറോം നഗറിൽ റോയൽ എൻഫീൽഡ് ഷോറൂം, എച്ച് ആൻഡ് സി പുസ്തകശാല, എസ്.ബി.ടി. ചിന്നക്കട ശാഖ, ജി മാക്സ് തീയറ്റർ എന്നിവ ഉൾപ്പെടെ നിരവധി വ്യാപാരകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആറുനിലകളുള്ള കെട്ടിടസമുച്ചയത്തിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനായി ഭൂഗർഭ നിലയും നിർമ്മിച്ചിട്ടുണ്ട്. 2015 ജൂണിൽ കൊല്ലം ജില്ലയിൽ ജൈവകൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായി എ.ടി.എം. മാതൃകയിൽ പച്ചക്കറി വിത്തുകൾ നൽകുന്ന ഒരു യന്ത്രം ബിഷപ്പ് ജെറോം നഗറിൽ സ്ഥാപിച്ചിരുന്നു.[6] അവലംബം
|
Portal di Ensiklopedia Dunia