ശ്രീമൂലം തിരുനാൾ കൊട്ടാരം
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു മാളികയാണ് ശ്രീമൂലം തിരുനാൾ ഷഷ്ഠിപൂർത്തി പാലസ് (എസ്.എം.പി പാലസ് / എസ്.എം.ടി. പാലസ് ഇംഗ്ലീഷ്: SMP Palace / SMT Palace). തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മയുടെ അറുപതാം പിറന്നാളിനോടനുബന്ധിച്ചാണ് കെട്ടിടം പണിതീർത്തത്. 1917ൽ പണി തുടങ്ങാനുദ്ദേശിച്ചെങ്കിലും 1936ൽ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം മാത്രമേ പണി പൂർത്തിയായുള്ളൂ. പിന്നീട് ഒരു ചലച്ചിത്രകൊട്ടകയാക്കി മാറ്റിയ ഇവിടെ പ്രദർശിപ്പിച്ചിരുന്ന ചിത്രങ്ങളെച്ചൊല്ലി വിവാദങ്ങളുണ്ടായിട്ടുണ്ട്.[1] കോർപറേഷൻ ഇടപെടലിനെ തുടർന്ന് ഇവിടെ ഇപ്പോൾ സിനിമാ പ്രദർശനം നിർത്തിവെച്ചിട്ടുണ്ട്. എസ്.എം.പി പാലസ് വിട്ടുകിട്ടിയാൽ സംരക്ഷിക്കാൻ തയ്യാറാണെന്ന സംസ്ഥാന പുരാവസ്തു വകുപ്പ് നേരത്തേ അറിയിച്ചിരുന്നു. [2] അവലംബം
ശ്രീചിത്തിരതിരുന്നാൾ ബാലരാമവർമ്മ - അവസാനത്തെ തിരുവിതാംകൂർ രാജാവായിരുന്നു ശ്രീചിത്തിരതിരുന്നാൾ ബാലരാമവർമ്മ.1933 മുതൽ 1949 വരെ ആയിരുന്നു ഇദ്ദേഹത്തിൻെറ ഭരണകാലം. നിയമനിർമ്മാണസഭയുടെ ഘടനയിൽ മാറ്റം വരികയും ഭരണപരവും സാമൂഹികവുമായ ഒട്ടേറെ പരിഷ്കാരങ്ങൾ നടപ്പിലാവുകയും ചെയ്തു. 1932ൽ കുറേക്കൂടി വിപുലമായ വോട്ടവകാശത്തിൻെറ അടിസ്ഥാനത്തിൽ തിരുവിതാംകൂർ നിയമനിർമ്മാണസഭ പരിഷ്കരിക്കപ്പെട്ടു. ഈ സഭയ്ക്ക് ശ്രീമൂലം അസംബ്ളി എന്നും ശ്രീചിത്ര സ്റേറററ് എന്നും രണ്ട് മണ്ഡലങ്ങളുണ്ടായി. ഇരുസഭകളും ഭരണപരവും നിയമനിർമ്മാണപരവുമായ വിഷയങ്ങളെക്കുറിച്ച് ചർച്ചചെയ്ത് തീരുമാനമെടുത്തു. അവർക്ക് വാർഷികബജററിനെക്കുറിച്ച് ചർച്ചനടത്താനും വോട്ടുചെയ്യാനുമുള്ള സ്വാതന്ത്രം ഉണ്ടായിരുന്നു. പക്ഷേ,
|
Portal di Ensiklopedia Dunia