ദേശാടനക്കിളി കരയാറില്ല

ദേശാടനക്കിളി കരയാറില്ല
വി.സി.ഡി. പുറംചട്ട
സംവിധാനംപി. പത്മരാജൻ‎
കഥപി. പത്മരാജൻ‎
അഭിനേതാക്കൾ
ഛായാഗ്രഹണംവേണു
Edited byബി. ലെനിൻ
സംഗീതം
നിർമ്മാണ
കമ്പനി
ബർട്ടൻ മൂവീസ്
റിലീസ് തീയതി
1986
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1986 പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദേശാടനക്കിളി കരയാറില്ല. ഇതു അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. മോഹൻലാൽ, കാർത്തിക, ഉർവ്വശി, ശാരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

മലയാളസിനിമാചരിത്രത്തിൽ വളരെ വ്യത്യസ്തമായ ഒന്നായി കണക്കാക്കപ്പെടുന്ന[അവലംബം ആവശ്യമാണ്] ഈ ചിത്രത്തിന്റെ പ്രതിപാദ്യവിഷയം രണ്ട് പെൺകുട്ടികളുടെ അനിതരസാധാരണമായ സൗഹൃദമാണ്. സ്വവർഗ്ഗപ്രണയത്തിന്റെ ചിത്രീകരണമായി ഈ ചലച്ചിത്രം വ്യാഖ്യാനപ്പെട്ടിട്ടുണ്ടെങ്കിലും പത്മരാജൻ എന്ന പ്രതിഭയുടെ കഥാകദനചാതുരികൊണ്ട് ശ്രദ്ധ നേടിയ ഒന്നാണ്‌.

തിരക്കഥ

നിമ്മിയും സാലിയും ബോർഡിങ്ങിൽ പഠിക്കുന്ന വളരെ അടുത്ത കൂട്ടുകാരികളാണ്. നിമ്മി പാവവും സാലി വികൃതിയുമാണ്, സാലിയുടെ വികൃതികൾ പലപ്പോളും അതിര് കടക്കുന്നു. അതെല്ലാം ടീച്ചറായ ദേവിക കയ്യോടെ പിടികൂടുന്നത് കാരണം സാലിക്ക് അവരോടു ശത്രുതയുണ്ട്. അപക്വയായ സാലി തന്റെ പക തീർക്കാൻ ദേവിക ടീച്ചർക്ക്‌ ചുമതലയുള്ള സ്കൂളിലെ വിനോദയാത്രക്കിടയിൽ നിമ്മിയെയും കൂട്ടി ഒളിച്ചോടുന്നു. അവർ ചെന്നെത്തുന്നത് വിനോദ സഞ്ചാരത്തിന് പേര് കേട്ട ഒരു സ്ഥലത്താണ്. ആളുകൾ തിരിച്ചറിയാതിരിക്കാൻ അവർ വേഷ പ്രശ്ചന്നരായി അവിടെ ഒരു വീട്ടിൽ താമസിക്കുന്നു. ബോര്ഡിങ്ങിലെ ചിട്ടയെ വെറുത്തിരുന്ന അവർക്ക് പുതിയ ലോകം സ്വാഭാവികമായും വളരെ ആകർഷകമായി തോന്നുന്നു.

അങ്ങനയിരിക്കെ ഒരു ദിവസം നഗരത്തിലെ കോഫീഷോപ്പിൽ വെച്ച് യാദൃച്ഛികമായി അവർ ഹരിശങ്കർ എന്ന യുവാവിനെ കണ്ടുമുട്ടുന്നു. അടുത്ത ദിവസങ്ങളിൽ ആ കണ്ടുമുട്ടലുകൾ ആവർത്തിക്കുന്നു. അപരിചിതരുമായുള്ള സൗഹൃദത്തെ സാലി എതിർക്കുന്നുവെങ്കിലും ക്രമേണ നിമ്മിയും ഹരിശങ്കറും തമ്മിൽ അടുക്കുന്നു. തങ്ങൾ അവിടെ എത്തിയ കഥ നിമ്മി അയാളോട് തുറന്നു പറയുന്നു.

തെറ്റ് ചെയ്യാതെ ശിക്ഷ അനുഭവിക്കേണ്ടി വന്ന ദേവിക ടീച്ചറോട് സഹതാപം തോന്നിയ ഹരിശങ്കർ അവരുടെ വീട്ടിലെത്തുന്നു. നേരിൽ കണ്ടപ്പോളാണ് ഒരിക്കൽ തന്റെ ജോലി നഷ്ടപ്പെടാൻ കാരണക്കാരിയാണ് ദേവിക ടീച്ചർ എന്ന് ഹരിശങ്കർ മനസ്സിലാക്കുന്നത്. പക്ഷെ ആ സംഭവത്തിൽ ദേവിക ടീച്ചർ തെറ്റുകാരിയായിരുന്നില്ല എന്ന് അവളുടെ ഭാഗം കേട്ട ഹരിശങ്കറിന് മനസ്സിലാവുന്നു. കുറ്റബോധം കാരണം ആ സംഭവത്തിൽ ജോലി നഷ്ടപ്പെട്ട ഹരിശങ്കറിന് ഈ പിള്ളേരുടെ പ്രശ്നം ഉണ്ടാകുന്നത് വരെ തന്റെ ശമ്പളത്തിന്റെ ഒരു പങ്ക് ദേവിക ടീച്ചർ എല്ലാ മാസവും മണിയോർഡറായി അയച്ചു കൊടുത്തിരുന്നു. തമ്മിൽ അടുത്ത അവർ തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. കുട്ടികളെ കണ്ടുമുട്ടിയ കഥ ഹരിശങ്കർ ദേവിക ടീച്ചറോട് പറയുന്നു. ഇതുകേട്ട ദേവിക ടീച്ചർ ഹരിശങ്കറുമായി പോയി അവരെ കാണുന്നു. യാതൊരു പ്രശ്നവുമില്ലാതെ സ്കൂളിൽ തിരികെ പ്രവേശിക്കാം എന്ന് ദേവിക ടീച്ചർ കുട്ടികൾക്ക് വാക്ക് കൊടുക്കുന്നു. പക്ഷെ അപ്പോളും സാലിയുടെ പക തീർന്നിരുന്നില്ല. ദേവിക ടീച്ചറുടെയും തന്റെയും വിവാഹവാർത്ത ഹരിശങ്കർ അറിയിക്കുന്നു. ഹരിശങ്കർ തന്നെ ഇഷ്ടപ്പെടുന്നു എന്ന് തെറ്റിദ്ധരിച്ചിരുന്ന നിമ്മിയെ അത് ഞെട്ടിക്കുന്നു. സ്കൂൾ അധികൃതരുമായി ഉടൻ മടങ്ങി വരാമെന്ന് പറഞ്ഞ് ഹരിശങ്കറും ദേവിക ടീച്ചറും യാത്രയാവുന്നു.

പ്രണയനഷ്ടം പൊതുവേ വിഷാദിയായ നിമ്മിയെ ആകെ തളർത്തുന്നു. സാലി അവളെയും കൂട്ടി രക്ഷപെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിമ്മി കൂടെ പോകാൻ വിസമ്മതിക്കുന്നു. പിറ്റേ ദിവസം രാവിലെ അവിടെയെത്തിയ സ്കൂൾ അധികൃതരെ വരവേറ്റത് നിശ്ചേഷ്ടമായ നിമ്മിയുടെയും സാലിയുടെയും മൃതശരീരങ്ങളാണ്. തങ്ങൾ ജീവിക്കുന്ന ലോകത്തിലെ സുരക്ഷിതത്ത്വങ്ങളെ മാനിക്കാതെ അങ്ങ് ദൂരെ ദൂരെ ഒരു സുരക്ഷിതമായ ലോകത്തെ സ്വപ്നം കണ്ട നിമ്മിയുടെയും സാലിയുടെയും കഥ അങ്ങനെ ദുരന്തപര്യവസായിയായി മാറുന്നു.

അഭിനേതാക്കൾ

ഗാനങ്ങൾ

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഒ.എൻ.വി. കുറുപ്പ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രവീന്ദ്രൻ

# ഗാനംഗായകർ ദൈർഘ്യം
1. "പൂ വേണോ പൂ" (രാഗം: ശുദ്ധ സാവേരി)കെ.എസ്. ചിത്ര  
2. "വാനമ്പാടി ഏതോ" (രാഗം: മോഹനം)കെ.ജെ. യേശുദാസ്  

പുറത്തേക്കുള്ള കണ്ണികൾ

ചിത്രം കാണുവാൻ

ദേശാടനക്കിളി കരയാറില്ല (1986)

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya