ഇരവിപുരം തീവണ്ടി നിലയം
കേരളത്തിൽ കൊല്ലം ജില്ലയിലെ ഇരവിപുരത്തു സ്ഥിതിചെയ്യുന്ന ഒരു തീവണ്ടിനിലയമാണ് ഇരവിപുരം തീവണ്ടി നിലയം അഥവാ ഇരവിപുരം റെയിൽവേ സ്റ്റേഷൻ (സ്റ്റേഷൻ കോഡ് - IRP). ഈ തീവണ്ടി നിലയം കൊല്ലം - തിരുവനന്തപുരം തീവണ്ടിപ്പാതയിൽ മയ്യനാട് തീവണ്ടിനിലയത്തെയും കൊല്ലം ജംഗ്ഷൻ തീവണ്ടിനിലയത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവർത്തിക്കുന്നു. ദക്ഷിണ റെയിൽവേക്കു കീഴിലുള്ള തിരുവനന്തപുരം റെയിൽവേ ഡിവിഷനാണ് ഇവിടുത്തെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്.[1][2] 'എഫ്' ക്ലാസ്' നിലവാരമുള്ള ഈ തീവണ്ടിനിലയം കൊല്ലം നഗരത്തിൽ നിന്ന് ഏതാണ്ട് 5.3 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. 2011-12 കാലഘട്ടത്തിൽ 5,85,813 രൂപയായിരുന്നു നിലയത്തിന്റെ വരുമാനം.[3] ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ കൊല്ലം, പരവൂർ, വർക്കല, ചിറയിൻകീഴ്, തിരുവനന്തപുരം, നാഗർകോവിൽ, കന്യാകുമാരി, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ, കായംകുളം, കോട്ടയം, തിരുനെൽവേലി, മധുര എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന തീവണ്ടിനിലയമാണ് ഇരവിപുരത്തു സ്ഥിതിചെയ്യുന്നത്.[4] സേവനങ്ങൾ
അവലംബം
പുറംകണ്ണികൾEravipuram എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia