കൊല്ലം കോർപ്പറേഷൻ
കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ഒന്നാണ് കൊല്ലം കോർപ്പറേഷൻ. കേരളത്തിലെ കോർപ്പറേഷനുകളിൽ വലിപ്പത്തിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന കൊല്ലം കോർപ്പറേഷൻ ജനസംഖ്യയുടെ കാര്യത്തിൽ നാലാം സ്ഥാനത്താണ്.[1] തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് മറ്റ് കോർപ്പറേഷനുകൾ . കൊല്ലം നഗരത്തിന്റെ ഭരണ നിർവ്വഹണത്തിനായി 2000 ഒക്ടോബർ 2-നാണ് കോർപ്പറേഷൻ രൂപീകരിച്ചത്.[2][3][4][5]. നഗരകേന്ദ്രത്തിനു ചുറ്റുമുള്ള 73.03 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് കോർപ്പറേഷന്റെ അധികാര പരിധിയിലുള്ളത്.[6] ഭരണ സൗകര്യത്തിനായി കോർപ്പറേഷനെ 55 വാർഡുകളായി തിരിച്ചിട്ടുണ്ട്. കൊല്ലം കോർപ്പറേഷന്റെ ഇപ്പോഴത്തെ മേയർ സി.പി.ഐ. എമ്മിലെ പ്രസന്ന ഏണസ്റ്റ് ആണ്.[7] കേരളത്തിലെ നാലാമത്തെ വലിയ നഗരമായ കൊല്ലം ദക്ഷിണ കേരളത്തിലെ ഒരു പ്രധാന വാണിജ്യ വ്യവസായ കേന്ദ്രം കൂടിയാണ്. വാർഡുകൾ![]() കൊല്ലം കോർപ്പറേഷനു കീഴിലുള്ള 55 വാർഡുകൾ.[8]
സ്ഥിതിവിവരക്കണക്കുകൾകോർപ്പറേഷൻ മേയർ
അവലംബം
Kollam Municipal Corporation എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia