മെഡിട്രീന ആശുപത്രി, കൊല്ലം
കൊല്ലം ജില്ലയിലെ ആദ്യത്തെ തൃതീയതല സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാകേന്ദ്രമാണ് മെഡിട്രീന ആശുപത്രി.[1] കൊല്ലം ബൈപാസിനടുത്തുള്ള അയത്തിൽ എന്ന സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 2014 ഡിസംബർ 13-ന് കൊല്ലത്തെ പാർലമെന്റ് അംഗം എൻ.കെ. പ്രേമചന്ദ്രനാണ് ആശുപത്രി ഉദ്ഘാടനം ചെയ്തത്.[1] ഈ ആശുപത്രിക്കുവേണ്ടി മെട്രിക്സ് പാർട്ട്നേഴ്സ് ഇന്ത്യ 60 ലക്ഷം ഡോളർ നിക്ഷേപിച്ചിരുന്നു.[2][3][4] സ്ഥാനം
ശസ്ത്രക്രിയഹൃദയശസ്ത്രക്രിയയെ സംബന്ധിച്ച് പൊതുസമൂഹത്തിനുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുന്നതിനും ബോധവൽക്കരണം നൽകുന്നതിനുമായി 2015 മേയ് 26-ന് മെഡിട്രീന ആശുപത്രിയുടെ നേതൃത്വത്തിൽ കൊല്ലം ബീച്ച് ഹോട്ടലിൽ വച്ച് ഒരു തുറന്ന ശസ്ത്രക്രിയ നടത്തിയിരുന്നു. രക്തക്കുഴലുകൾക്കിടയിലെ തടസ്സം നീക്കുന്ന 'ബലൂൺ ശസ്ത്രക്രിയ'യാണ് ഇവിടെ നടന്നത്. ഇത് പൊതുജനങ്ങൾക്കു കാണുന്നതിനായി തത്സമയ സംപ്രക്ഷണവും ഒരുക്കിയിരുന്നു. കേരളത്തിൽ ഇത്തരമൊരു ഉദ്യമം ആദ്യമാണ്.[5] ഡിപ്പാർട്ട്മെന്റുകൾഅവലംബം
|
Portal di Ensiklopedia Dunia