മൗണ്ട് കാർമെൽ കോൺവെന്റ് ആംഗ്ലോ-ഇന്ത്യൻ ഗേൾസ് ഹൈ സ്കൂൾ
കേരളത്തിൽ കൊല്ലം ജില്ലയിലെ തങ്കശ്ശേരിയിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് മൗണ്ട് കാർമെൽ കോൺവെന്റ് ആംഗ്ലോ-ഇന്ത്യൻ ഗേൾസ് ഹൈ സ്കൂൾ. തങ്കശ്ശേരിയിലെ ആംഗ്ലോ ഇന്ത്യൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1885 ജൂലൈ 22-ന് മദർ വെറോണിക്ക സ്ഥാപിച്ചതാണ് ഈ വിദ്യാലയം.[1] 1889-ൽ മദ്രാസ് പ്രവിശ്യയിലെ ഭരണകൂടം ഇതിനെ ഒരു യൂറോപ്യൻ കോൺവെന്റ് സ്കൂളായി അംഗീകരിച്ചു.[1] ആദ്യകാലത്ത് 'ദ മൗണ്ട് കാർമെൽ യൂറോപ്യൻ സ്കൂൾ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം സ്വാതന്ത്ര്യലബ്ധിക്കുശേഷം 'മൗണ്ട് കർമെൽ കോൺവെന്റ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈ സ്കൂൾ' എന്ന പേര് സ്വീകരിച്ചു. പെൺകുട്ടികൾക്കു മാത്രമാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. എൽ.കെ.ജി. മുതൽ 12-ആം ക്ലാസുവരെ ഏകദേശം 4000 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്' (CISCE) പാഠ്യപദ്ധതി സ്വീകരിച്ചിട്ടുള്ള[2] ഈ വിദ്യാലയത്തിലെ പഠനമാധ്യമം ഇംഗ്ലീഷാണ്. മൗണ്ട് കാർമെൽ സ്കൂളിന്റെ 125-ആം വാർഷികം 2010-ൽ ആഘോഷിച്ചിരുന്നു. എല്ലാവർഷവും ഇവിടെ നിന്ന് കാർമെലിൻ എന്ന പേരിൽ ഒരു പ്രസിദ്ധീകരണം പുറത്തിറക്കുന്നുണ്ട്. അവലംബം
|
Portal di Ensiklopedia Dunia