അച്ചാരം അമ്മിണി ഓശാരം ഓമന
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" ശാരംഗപാണി കഥ, തിർക്കഥ, സംഭാഷണം എഴുതി ബോബൻ കുഞ്ചാക്കോനിർമ്മിച്ച്അടൂർ ഭാസി സംവിധാനം ചെയ്ത് 1977ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അച്ചാരം അമ്മിണി ഓശാരം ഓമന. അക്കാലത്തെ മലയാളത്തിലെ പ്രമുഖ നടന്മരെല്ലാം അഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ പി ഭാസ്കരന്റെ വരികൾക്ക് ജി. ദേവരാജൻ സംഗീതം പകർന്നവ ആണ്[1][2][3] മലയാളത്തിലെ പ്രമുഖ നടൻ ആദ്യമായി അഭിനയിച്ച ചലച്ചിത്രമാണ് ഇത്[4] താരനിര[5]
കഥാവസ്തുശിവൻപിള്ള മുതലാളിയുടെ (ഉമ്മർ) ധൂർത്ത് കാരണം കുടുംബം ഇന്ന് ദാരിദ്ര്യത്തിലാണ് മകൾ അമ്മിണി (ഷീല) ട്രാഫിക് പോലീസ് ആയി ജോലിചെയ്യുന്നു. അച്ഛനത് കുറവാണെങ്കിലും അവൾ കൂസുന്നില്ല. അവളെക്കണ്ട് ഇഷ്ടപ്പെട്ട് മെഡിക്കൽ റപ്പ് സുധാകരൻ(ജയൻ) അച്ഛനെ കാണുന്നു. സമ്പന്നയായ പാറുവമ്മ(ജയൻ) സമ്പന്നയും എന്നാൽ അഹങ്കാരിയും ആണ് ആദ്യ ഭർത്താവിന്റെ സ്വത്താണവർക്കുള്ളത്. സ്വത്തിന്റെ യത്ഥാർത്ഥ ഉടമയായ ആദ്യഭർത്താവിന്റെ പുത്രൻ പാക്കരനെ (പ്രേം നസീർ) ഭൃത്യനെപോലെ കണക്കാക്കുന്നു. അവരുടെ ഇപ്പോഴത്തെ ഭർത്താവായ ഗോപാലപ്പിള്ളക്കും(ആലുമ്മൂടൻ) കുടുംബത്തിൽ സ്ഥാനമൊന്നുമില്ല. ഇവർക്ക് മൂന്ന് മക്കൾ സുധാകരൻ (ജയൻ), രവികുമാർ(ജനാർദ്ദനൻ), ഊർമ്മിള(ഉണ്ണിമേരി). അമ്മയുടെ ഈ അഹങ്കാരം സുധാകരന് ഇഷ്ടമല്ല. മറ്റ് രണ്ട് മക്കളും താന്തോന്നികളാണ്. സാധുവായ ദാക്ഷായണിയമ്മക്ക് (കവിയൂർ പൊന്നമ്മ) ഒരു മകൾ ഓമന (ഷീല) മാത്രമേയുള്ളു. അവളുടെ സുഹൃത്ത് ഭവാനി (ശ്രീലത നമ്പൂതിരി) യോടൊത്ത് അവളെ കണ്ട് കിട്ടുപ്പിള്ള (അടൂർ ഭാസി) യും പൗലോസും (എസ്.പി. പിള്ള)തടിലേലത്തിനായി ആ നാട്ടിലെത്തിയ ശിവൻപിള്ള മുതലാളിയോട് പ്രശ്നം പറയുന്നു. (ഓമനയും അമ്മിണിയും ഒരുപോലാണ്) മുതലാളിയുടെ ചെറുപ്പത്തിലെ ചെയ്തി അറിയാതിരിക്കാൻ വിഡ്ഢിയായ പാക്കരനെകൊണ്ട് അവളെ വിവാഹം ചെയ്യീക്കുന്നു. പാറുവമ്മ അവരെ ദ്രോഹിക്കുന്നു. രവികുമാറും അവളെ വശത്താക്കാൻ ശ്രമിക്കുന്നു. ഇതിനിടയിൽ അമ്മിണിയും അമ്മ പത്മാവതിയും ആ നാട്ടിലെത്തുന്നു. ദാക്ഷായണി അവളെകണ്ട് തെറ്റിദ്ധരിച്ചു. ശിവൻപിള്ള മുതളാളിയുടെ മകളാണെന്നറിഞ്ഞപ്പോൽ കഥ മുഴുവൻ പറയുന്നു. മകൾക്ക് ഭർത്താവിന്റെ വീട്ടിൽ നേരിടുന്ന പ്രശ്നങ്ങൾ കേട്ട് അമ്മീണീ ഓമനയെന്നപേരിൽ അവിടെ യെത്തി അവിടം ശുദ്ധീകരിക്കുന്നു. പാക്കരനെയും ഗോപാലപ്പിള്ളയേയും ശക്തരാക്കുന്നു. ശിവൻപിള്ളയെക്കൊണ്ട് മകളെ സ്വീകരിപ്പിക്കുന്നു. പാട്ടരങ്ങ്[6]
അവലംബം
പുറത്തേക്കുള്ള കണ്ണികൾചിത്രം കാണുക |
Portal di Ensiklopedia Dunia