പെൺമക്കൾ
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" ഗണേഷ് പിക്ചേഴ്സിന്റെ ബാനറിൽ കെ.പി. കൊട്ടാരക്കര അവതരിപ്പിച്ച രണ്ടാമത്തെ മലയാളചലച്ചിത്രമാണ് പെൺമക്കൾ. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1966 ജൂൺ 17-ന് പ്രദർശനം തുടങ്ങി. ജയഭാരതി ആദ്യമായഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.[1] കഥാസാരംഏഴു പെണ്മക്കളുള്ള സത്യവാൻ ശങ്കുപ്പിള്ള മക്കളെ പരിപാലിക്കാനായി ഉദ്യോഗം രാജിവച്ചയാളാണ്. രണ്ടാമത്തെ മകൾ പത്മയുടെ ഓഫീസ് ജോലിയാണ് പ്രധാന വരുമാനം. ഓഫീസിലെ മുതലാളിക്ക് പത്മയുടെ ചേച്ചി കമലയിൽ അഭിനിവേശം ഉണ്ട്. പത്മക്ക് കാമുകൻ മധുവിനോടൊപ്പം മദ്രാസിനു പോകാനും അയാളെ കല്യാണം കഴിയ്ക്കാനും താല്പര്യമുണ്ടെങ്കിലും അച്ഛൻ സമ്മതിക്കുന്നില്ല. സ്ഥലം ഉപദേശിയ്ക്ക് കടം കൊടുക്കാനുണ്ട് ശങ്കുപ്പിള്ളയ്ക്ക്. ഉപദേശിയുടെ മകളുടെ കല്യ്യാണത്തിനു പോകാൻ കമൽ കുഞ്ഞമ്മയോട് മാല കടം വാങ്ങി, അതണിഞ്ഞ പത്മയുടെ കഴുത്തിൽ നിന്നും ഒരു കള്ളൻ മാല മോഷ്ടിച്ചു. കള്ളൻ കുഴിച്ചിട്ട മാല, കാലൻ കേശവപിള്ള കണ്ടെടുത്തെങ്കിലും ശങ്കുപ്പിള്ളയോട് മാലയുടെ വില ആവശ്യപ്പെടുകയാണുണ്ടായത്. കടം വീട്ടാൻ കമല മുതലാളിയുടെ അടുക്കൽ സ്വയം സമർപ്പിക്കാൻ ഒരുങ്ങിയെങ്കിലും മുതലാളി തന്റെ ഇംഗിതം തൽക്കാലം ഒളിപ്പിച്ചു. കമലയുടെ സ്വഭാവത്തിൽ സംശയം തോന്നിയ ശങ്കുപ്പിള്ള അവളെ വീട്ടിൽ നിന്നും പുറത്താക്കി. അവൾക്ക് തുണ കുഞ്ഞമ്മ മാത്രമായി. കുഞ്ഞമ്മയ്ക്ക് താല്പര്യം മധുവിനെക്കൊണ്ട് കമലയെ കല്യാണം കഴിപ്പിയ്ക്കുകയാണ്. പത്മയ്ക്ക് ഇതു തെറ്റിദ്ധാരണാജനകമായിരുന്നു. ചില ഉരസലുകൾക്ക് ശേഷം സത്യസ്ഥിതി എല്ലാവർക്കും ബോദ്ധ്യമാവുകയും സദ്‌വൃത്തനായി മാറിയ മുതലാളി കമലയെ കല്യാണം കഴിയ്ക്കുകയും പത്മയ്ക്ക് മധുവിനെ വരനായി ലഭിയ്ക്കുകയും ചെയ്യുന്നു.[2] താരനിര[3]
പിന്നണിഗായകർ
അണിയറപ്രവർത്തകർ
പാട്ടരങ്ങ്[4]
അവലംബം
പുറത്തേക്കുള്ള കണ്ണികൾസിനീമാലയം ഡേറ്റാബേസിൽ നിന്ന് Archived 2010-06-20 at the Wayback Machine പെണ്മക്കൾ |
Portal di Ensiklopedia Dunia