അപരാധി (ചലച്ചിത്രം)
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" ജോസഫ് മൈൻ കഥയെഴുതി,വി.ടി. നന്ദകുമാർ തിരക്കഥയും സംഭാഷണവുമെഴുതി പി. എൻ. സുന്ദരം സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അപരാധി.[1] ആർ. എസ് ശ്രീനിവാസൻ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജയഭാരതി, മധു, ഷീല എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു.[2] പി. ഭാസ്കരന്റെ വരികൾക്ക് സലിൽ ചൗധരി സംഗീതസംവിധാനം നിർവഹിച്ചു.ഈ ചിത്രം ഒരു വിജയമായിരുന്നു .[3] ഈ ചിത്രത്തിൽ ബബിതക്ക് ശബ്ദം കൊടുത്തുകൊണ്ടാണ് ഭാഗ്യലക്ഷ്മി ആദ്യമായി ഡബ്ബിങ് ചെയ്യുന്നത്.[4] കഥാസാരംസമ്പന്നതയുടെ നടുവിൽ മനുഷ്യത്വം നഷ്ടപ്പെട്ട ഒരു കൂട്ടം ജനങ്ങളൂടെ കഥയാണിത്. എസ്റ്റേറ്റ് ഉടമയായ അച്ഛന്റെ സ്വത്ത് കിട്ടാനായി (ജയൻ മധു)) തന്നെ വിശ്വസിച്ച് തന്റെ മക്കളെ പ്രസവിച്ച ലിസിടീച്ചറെ (ജയഭാരതി) മറന്ന് സുശീലയെ (ഷീല) വിവാഹം ചെയ്യുന്നു. ലിസിയെ വഴിതെറ്റിക്കാൻ മാനേജർ ജോൺസൻ (കെ.പി. ഉമ്മർ ) ശ്രമിക്കുന്നു. അച്ഛൻ സ്വത്ത് പക്ഷേ ഭാര്യാഭർത്താക്കന്മാർക്ക് ഒന്നിച്ച് മാത്രം കൈകാര്യം ചെയ്യാവുന്നതാക്കുന്നു. സുശീല തന്റെ കുഞ്ഞുങ്ങളെ പോലെ അവരെ നോക്കുന്നു. അതിനിടയിൽ സുശീല കിണറ്റിൽ മരിച്ചുകിടക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനായി രാജൻ (പ്രേം നസീർ ) വരുന്നു. അവസാനം കുറ്റം ജയന്റെതെന്ന് തെളിയുന്നു. ജോൺസണും സഹായിയും പിടിയിലാവുന്നു. താരനിര[5]
പാട്ടരങ്ങ്[6]ഗാനങ്ങൾ :പി. ഭാസ്കരൻ
അവലംബം
പുറത്തേക്കുള്ള കണ്ണികൾയൂറ്റ്യൂബിൽ കാണുക |
Portal di Ensiklopedia Dunia