ഗൾഫ് പണം ഒഴുകിത്തുടങ്ങിയ രാഷ്ട്രീയക്കാരുടെ ഇടയിൽ മൂല്യച്ച്യുതി വന്നുതുടങ്ങിയ 1980 കാലഘട്ടത്തിന്റെ ഒരു നേർ പകർപ്പ്.
കോളജിലെ നേതൃനിരയാണ് പ്രതാപനും ശശിയും ശ്രീനിവാസനും എല്ലാം അടങ്ങുന്ന സംഘം. ഇടക്കിടക്ക് കോളജിൽ പഠിപ്പുമുടക്കി കൂത്താടുന്ന സംഘം. ടൂർണമെന്റുകൾക്കിടയിൽ ആഭാസനൃത്തം നടത്താനും അവർക്ക് മടിയില്ല. ഇത് കണ്ട് ശശിയുടെ കളിക്കൂട്ടുകാരിയായ രാധ അവനെ മറ്റുള്ളവർ സമ്പന്നരാണെന്നും ശശിപഠിച്ച് മിടുക്കനാവണമെന്നും ഉപദേശിക്കുന്നു. ഒരിക്കൽ പ്രതാപൻ അവളെ ആക്രമിക്കുന്നതിനിടയിൽ അവൾ മരിക്കുന്നു. കോളജ് പുറത്താക്കിയ അയാളെ വേണു ഇടപെട്ട് പ്രിൻസിപ്പ്ലിനെ മാറ്റി തിരിച്ചെടുക്കുന്നു. ഇതെല്ലാം മനസ്സിലാക്കിയ ശശിക്ക് മാനസാന്തരം ഉണ്ടാകുന്നു.
എം എൽ എ വേണു ഒരു ഈർക്കിലി പാർട്ടിയുടെ ഭരണപക്ഷത്തെ അംഗമാണ്. മന്ത്രിയായ ഗോവിന്ദനും ഇയാളൂം ചേർന്ന് കമ്മീഷൻ വ്യവസ്ഥയിൽ പലതും കാട്ടിക്കൂട്ടുന്നു. വാറ്റുകാരുമായി ചേർന്ന മദ്യലോബി തന്നെ ഉണ്ടാക്കുന്നു സഖാവ് കൃഷ്ണപ്പിള്ള ഇവരെ എതിർക്കുന്നു. അവർ സഖാവിനെ കൊല്ലുന്നു.
ഗൾഫുകാരനായ സലിം അവിടുന്ന് അയക്കുന്ന സ്വത്തുകൊണ്ട് അനുജന്മാർ കൂത്താടുന്നു. പെട്ടെന്ന് ഗൾഫിൽ നിന്നും പോരേണ്ടിവന്ന സലിമിൻ വീടും എല്ലാം വിൽക്കേണ്ടിവന്നു. അയാൾ തൊഴിലാളി ആകുന്നു. ഭരണപക്ഷത്തു നിന്നും കാലുമാറി നിയമസഭാംഗങ്ങളെ വിലക്കെടുത്ത് വേണു മുഖ്യമന്ത്രി ആയി ചാർജ് എടുക്കാൻ ശ്രമിക്കുന്നു. നാട്ടുകാർ അത് തകർക്കുന്നു.