കമ്മത്ത് & കമ്മത്ത്
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" തോംസൺ കെ. തോമസ് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കമ്മത്ത് & കമ്മത്ത്. മമ്മൂട്ടിയും ദിലീപും കമ്മത്ത് സഹോദരന്മായി പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ റിമ കല്ലിങ്കൽ, കാർത്തിക നായർ എന്നിവരാണ് നായികമാർ. ഉദയകൃഷ്ണ-സിബി കെ. തോമസ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിച്ച ഈ ചിത്രം ആൻ മെഗാ മീഡിയ വിതരണം ചെയ്തിരിക്കുന്നു. തമിഴ് നടൻ ധനുഷ് ഒരു അതിഥിവേഷത്തിൽ ഈ ചിത്രത്തിലെത്തുന്നു. 2013 ജനുവരി 25-നു പ്രദർശനശാലകളിലെത്തിയ ചിത്രത്തിന്റെ സംപ്രേഷണാവകാശം റെക്കാർഡ് തുകയായ ₹4.95 കോടിക്കാണ് മഴവിൽ മനോരമ വാങ്ങിയത്. അഭിനേതാക്കൾ
നിർമ്മാണംതാരനിർണ്ണയംചിത്രത്തിലെ നായകന്മാരിലൊരാളായി മമ്മൂട്ടിയെ ആദ്യം തന്നെ നിശ്ചയിച്ചു. രണ്ടാമത്തെ നായകനായ ചിത്രത്തിലെ മമ്മൂട്ടിയുടെ സഹോദരകഥാപാത്രത്തെ അവതരിപ്പിക്കാൻ ജയറാമിനെ ആയിരുന്നു ആദ്യം തിരഞ്ഞെടുത്തിരുന്നത്. എന്നാൽ തിരക്കുമൂലം അദ്ദേഹം പിന്മാറിയപ്പോൾ ബദലായി ദിലീപിനെ പരിഗണിച്ചു.[1] മറ്റൊരു പ്രധാനകഥാപാത്രമായ ഇൻകം ടാക്സ് ഓഫീസറിനെ അവതരിപ്പിക്കാൻ നരേനിനെ തിരഞ്ഞെടുത്തു. തമിഴ് നടനായ ധനുഷ് കമ്മത്ത് സഹോദരന്മാരുടെ ഹോട്ടൽ ഉദ്ഘാടനം ചെയ്യാൻ വരുന്ന താരമായി അതിഥിവേഷത്തിലെത്തുന്നു.[2][3] സഹോദരിമാരായ നായികമാരെ അവതരിപ്പിക്കാൻ റിമ കല്ലിങ്കൽ, കാർത്തിക നായർ എന്നവിരെ നിശ്ചയിച്ചു. ചിത്രീകരണംചിത്രത്തിന്റെ പ്രധാനഘടകമായ കമ്മത്ത് ദോശ ഹോട്ടൽ കലാസംവിധായകനായ മനു ജഗദാണ് സെറ്റിട്ട് നിർമ്മിച്ചത്. 35 ലക്ഷത്തോളം രൂപ പ്രസ്തുത സെറ്റിനു വേണ്ടി ചെലവഴിച്ചു. സംഗീതംഗാനരചന നിർവ്വഹിച്ചിരിക്കുന്നത് സന്തോഷ് വർമ്മ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ. ഗാനങ്ങൾ മ്യൂസിക് 247 വിപണനം ചെയ്തിരിക്കുന്നു.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia