പൊന്തൻമാട

പൊന്തൻമാട
സംവിധാനംടി.വി. ചന്ദ്രൻ
തിരക്കഥടി.വി. ചന്ദ്രൻ
Story byസി.വി. ശ്രീരാമൻ
നിർമ്മാണംരവീന്ദ്രനാഥ്
അഭിനേതാക്കൾമമ്മൂട്ടി
നസറുദ്ദീൻ ഷാ
ലബോനി സർക്കാർ
ജനാർദ്ദനൻ
മണിയൻപിള്ള രാജു
ഛായാഗ്രഹണംവേണു
Edited byവേണുഗോപാൽ
സംഗീതംജോൺസൺ
വിതരണംമാക് റിലീസ്
റിലീസ് തീയതി
1994, മാർച്ച് 10
രാജ്യം ഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

ടി.വി. ചന്ദ്രന്റെ സംവിധാനത്തിൽ 1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പൊന്തൻമാട. മമ്മൂട്ടി, നസറുദ്ദീൻ ഷാ, ലബോനി സർക്കാർ, ജനാർദ്ദനൻ, മണിയൻപിള്ള രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1994- ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു. അതോടൊപ്പം ഈ ചിത്രത്തിലെയും വിധേയൻ എന്ന ചിത്രത്തിലെയും അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു[1]. 1994-ലെ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച സംവിധായകൻ, നടൻ, ഛായാഗ്രാഹകൻ, സംഗീതസംവിധായകൻ എന്നീ പുരസ്കാരങ്ങൾ മലയാളത്തിനു ഈ ചിത്രത്തിലൂടെ ലഭിച്ചു.

മലയാളത്തിലെ ചെറുകഥാകൃത്തായ സി.വി. ശ്രീരാമന്റെ പൊന്തൻമാട, ശീമത്തമ്പുരാൻ എന്നീ ചെറുകഥകളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കഥാസംഗ്രഹം

1940-കളിലെ സാഹചര്യങ്ങളാണ് ചിത്രത്തിൽ പശ്ചാത്തലമാക്കിയിരിക്കുന്നത്. താഴ്ന്ന ജാതിൽ പെട്ട മാടയും ഇംഗ്ലണ്ടിൽ നിന്നും പുറത്താക്കപ്പെട്ട നാടുവാഴിയായ ശീമ തമ്പുരാനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അവാർഡുകൾ

  • മികച്ച നടനുള്ള ദേശീയ അവാർഡ് : മമ്മൂട്ടി
  • ഏറ്റവും നല്ല സംവിധായകനുള്ള ദേശീയ അവാർഡ് : ടി.വി ചന്ദ്രൻ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya