ഇന്ദ്രപ്രസ്ഥം (ചലച്ചിത്രം)
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" ഹരിദാസിന്റെ സംവിധാനത്തിൽ മമ്മൂട്ടി, പ്രകാശ് രാജ്, വിക്രം, സിമ്രാൻ, പ്രിയാരാമൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ഇന്ദ്രപ്രസ്ഥം. ഡോൾബി ശബ്ദ വിന്യാസത്തിൽ പുറത്ത് വന്ന മലയാളത്തിലെ ആദ്യചിത്രമായ ഇന്ദ്രപ്രസ്ഥം ചലച്ചിത്രത്തിലെ പ്രതിപാദ്യ വിഷയമായ ഇന്റർനെറ്റിനേയും മോർഫിങ്ങ് സങ്കേതത്തെയും കുറിച്ച് മലയാളി പ്രേക്ഷകരിൽ സാമാന്യ അവബോധം പകർന്ന് നൽകാൻ സഹായിച്ചു. അക്ഷയ ആർട്സ് ഇന്റർനാഷണലിന്റെ ബാനറിൽ പ്രേംകുമാർ മാരാത്ത് നിർമ്മിച്ച ഈ ചിത്രം അക്ഷയ ആർട്സ് റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റോബിൻ തിരുമല ആണ്.[1][2] അഭിനേതാക്കൾ
സംഗീതംഗിരീഷ് പുത്തഞ്ചേരി, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്.[3] ഗാനങ്ങൾ വിപണനം ചെയ്തത് ബിഗ് ബി മ്യൂസിക്കൽസ്.
അണിയറ പ്രവർത്തകർ
പുറത്തേക്കുള്ള കണ്ണികൾ
References |
Portal di Ensiklopedia Dunia