കണ്ണൂർ ഡീലക്സ്
ജയമാരുതി പിക്ചേഴ്സിന്റെ ബാനറിൽ ടി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് കണ്ണൂർ ഡീലക്സ്. അസ്സോസിയേറ്റഡ് പിക്ചേഴ്സ് വിതരണം ചെയ്ത കണ്ണൂർ ഡീലക്സ് 1969 മേയ് 16-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1] അഭിനേതാക്കൾ
പിന്നണിഗയകർഅണിയറപ്രവർത്തകർ
ഗാനങ്ങൾ
കെ.എസ്.ആർ.ടി.സി.യുടെ നിയമ യുദ്ധം1965ലാണ് കേരളത്തിൽ കെഎസ്ആർടിസി തുടങ്ങിയത്. എഴുപതുകളിൽ കർണാടക ആർടിസിയും തുടങ്ങി. രണ്ടു കമ്പനികളും കെഎസ്ആർടിസി എന്ന പേരുവച്ചു. കെഎസ്ആർടിസി എന്ന പേര് ആരാണ് ആദ്യം ഉപയോഗിച്ചത് എന്നതിന്റെ തെളിവായി കോടതിയിൽ രേഖകൾ സമർപ്പിക്കണമായിരുന്നു. 1969 മേയ് 16ന് പുറത്തിറങ്ങിയ കണ്ണൂർ ഡീലക്സ് സിനിമയിൽ കെഎസ്ആർടിസി എന്ന പേരും ആനച്ചിഹ്നവും വ്യക്തമായി കാണിക്കുന്നുണ്ട്. കേരളം കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഒന്ന് ഈ സിനിമയാണ്. കെഎസ്ആർടിസിയെന്ന പേര് കേരളത്തിന് സ്വന്തമായത് അങ്ങനെയാണ്. കെ.എസ്.ആർ.ടി.സി. എന്ന പേരിനെ ചൊല്ലി 2014 മുതൽ ഏഴു വർഷത്തോളമാണ് കർണാടകയും കേരളവും നിയമ യുദ്ധം നടത്തിയത്. [3] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia