കേരള വർമ്മ പഴശ്ശിരാജ (ചലച്ചിത്രം)
എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത് മലയാളം ഭാഷയിൽ 2009 ഒക്ടോബർ 16-ന്[4] പുറത്തിറങ്ങിയ ചലച്ചിത്രമാണ് കേരള വർമ്മ പഴശ്ശിരാജ. 2009-ലെ മമ്മൂട്ടിയുടെ ദീപാവലി റിലീസ് ചിത്രമായിരുന്നു ഇത്. മമ്മൂട്ടി, ശരത് കുമാർ, കനിഹ, പത്മപ്രിയ എന്നിവർ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. ₹ 27 കോടി ചെലവിട്ടു നിർമ്മിച്ച ചലച്ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചലച്ചിത്രമാണ്,.[5] ഇളയരാജ സംഗീതം നിർവഹിച്ചിരിക്കുന്ന ചലച്ചിത്രത്തിന്റെ ശബ്ദമിശ്രണം ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കേരളസർക്കാർ ഇതിന്റെ പ്രദർശനത്തിന് 50% നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.അന്നത്തെ കാലത്തെ 50 കോടി അടുത്ത് കളക്‌ഷൻ നേടിയ എക്കാലത്തെയും മികച്ച ചിത്രമായിരുന്നു കേരളവർമ്മ പഴശ്ശിരാജാ. ശബ്ദം നൽകിയവർകഥാപാത്രങ്ങൾ
സംഗീതംഒ.എൻ.വി. കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, കാനേഷ് പുനൂർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നതും ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയതും ഇളയരാജ ആണ്. മികച്ച പശ്ചാത്തസംഗീതത്തിനുള്ള ദേശീയപുരസ്കാരം ഈ ചിത്രത്തിലൂടെ ഇളയരാജയ്ക്ക് ലഭിച്ചു.
പുറത്തേക്കുള്ള കണ്ണികൾ![]() വിക്കിചൊല്ലുകളിലെ കേരള വർമ്മ പഴശ്ശിരാജ (ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
അവലംബം
|
Portal di Ensiklopedia Dunia